ഗാന്ധിനഗര്‍: ഗുജറാത്ത് സബര്‍മതിക്ക് സമീപത്ത് രണ്ടു പേര്‍ ആള്‍ക്കൂട്ടാക്രമണത്തിനിരയായി. ഞായറാഴ്ച രാത്രിയാണ് തട്ടുകടയിലെത്തിയ ഇവരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രരാക്കുകയും അടിക്കുകയും ചെയ്തത്. വിവസ്ത്രനാക്കപ്പെട്ട് മര്‍ദ്ദിക്കപ്പെട്ട യുവാവ് അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച വൈകീട്ടോടെയാണ് ജയേഷ്, പ്രഗ്നേഷ് കുമാര്‍ എന്നീ ദളിത് യുവാക്കള്‍ തട്ടുകടയില്‍ എത്തുന്നത്. കടയുടമയുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ കൂട്ടമായി ആളുകള്‍ ആക്രമിക്കുകയായിരുന്നു. ആക്രമിച്ചവര്‍ക്കെതിരെ 307ാം വകുപ്പിനു പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയില്ലെങ്കില്‍ ഗുജറാത്തില്‍ ബന്ദിനാഹ്വാനം ചെയ്യുമെന്ന് വഡ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഗുജറാത്തില്‍ ആള്‍ക്കൂട്ടാക്രമണം തുടരാന്‍ അനുവദിക്കില്ല, കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 13ാളം ദളിതര്‍ കൊല്ലപ്പെട്ടിട്ടും ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയോ പൊലീസ് മേധാവികളോ സംഭവത്തില്‍ ആരെയും ശിക്ഷിക്കുകയോ പിടികൂടുകയോ ചെയിതിട്ടില്ല. 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയില്ലെങ്കില്‍ അഹമ്മദാബാദില്‍ ഞങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്യും’ മേവാനി പറഞ്ഞതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഹീനമാണെന്നും മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള ആക്രമങ്ങള്‍ ഇനിയും സഹിക്കാന്‍ കഴിയുന്നതല്ലെന്നും വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് പ്രതികരിച്ചു. ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കെതിരെ 2018ലെ എസ്എസി നിര്‍ദേശങ്ങള്‍ എന്തു കൊണ്ടാണ് നടപ്പിലാക്കാത്തതെന്നും ഞങ്ങ്ള്‍ക്ക് സര്‍ക്കാരിനോട് ചോദിക്കേണ്ടതുണ്ടെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
രാജ്യത്തുടനീളം ദളിതര്‍ ആള്‍ക്കൂട്ടാക്രമണങ്ങള്‍ക്കും ജാതിയധിക്ഷേപങ്ങള്‍ക്കും ഇരയാവുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.