ഗുജറാത്തില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു
national news
ഗുജറാത്തില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th July 2018, 1:36 pm

ദാഹോദ്: മോഷ്ടാക്കളെന്ന് ആരോപിച്ച് ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്നു. അജ്മല്‍ വഹോനിയ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. അജ്മലിന്റെ കൂടെയുണ്ടായിരുന്ന ഭറു മാഥുര്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കാളിമഹുദി എന്ന ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.

ഇരുപത് പേരടങ്ങുന്ന മോഷണസംഘം ഗ്രാമത്തിലെത്തിയെന്നും ഇവരില്‍ രണ്ടുപേരെയാണ് പിടികൂടിയെന്നും, ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടെന്നുമാണ് ഗ്രാമത്തിലുള്ളവര്‍ പറയുന്നത്.

പാകിസ്താന്‍ ഭരണകൂടത്തില്‍ ഇനിയൊരു കമ്മ്യൂണിസ്റ്റ് ശബ്ദം കൂടി

അജ്മല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ദോഹദിലെ തന്നെ ഉന്‍ദാര്‍ സ്വദേശിയാണ് അജ്മല്‍ വഹോനിയ. കേസിലെ പ്രതികളും ദഹോദിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്മലും മാഥുറും മോഷണക്കേസില്‍ രണ്ടുദിവസം മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങിയതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഭവത്തില്‍ പൊലീസ് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

ഹേയ് നരേന്ദ്രമോദി, ആധാര്‍ നമ്പര്‍ പരസ്യമാക്കാന്‍ ധൈര്യമുണ്ടോ; വെല്ലുവിളിയുമായി ഹാക്കര്‍മാര്‍