| Friday, 13th March 2015, 6:58 pm

ആഗ്രയില്‍ 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് ആഗ്രയില്‍ 22 കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ദിംപൂറില്‍ യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ തല്ലിക്കൊന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം.

ജീതു എന്നയാളെയാളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. ഒരു ഷൂ ഫാക്ടറിയിലെ ജോലിക്കാരനാണ് ജീത്തു. ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് ആരോപണം. പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നെന്നും ജീതു ആ സമയം മദ്യപിച്ചിരുന്നെന്നും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതില്‍ രോഷാകലരായ നാട്ടുകാര്‍ ജീത്തുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പെണ്‍കുട്ടിയെ സഹോദരന്മാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ രണ്ട് സഹോദരന്മാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഇപ്പോള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. മറ്റൊരു ഷൂ കമ്പനിയുടെ ഉടമസ്ഥരാണിവര്‍. കൊലപാതകം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജീത്തുവിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍

We use cookies to give you the best possible experience. Learn more