| Tuesday, 3rd April 2018, 10:00 pm

ഭാരത് ബന്ദിനെതിരെ സര്‍വണ മാര്‍ച്ച്; രണ്ട് ദളിത് എം.എല്‍.എമാരുടെ വീടുകള്‍ കത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ദളിത് സംഘടനകള്‍ നടത്തിയ ഭാരത ബന്ദിനെതിരെ മേല്‍ജാതിക്കാര്‍ സംഘടിപ്പിച്ച മാര്‍ച്ചിനിടെ ആള്‍ക്കൂട്ടം രണ്ട് ദളിത് എം.എല്‍.എമാരുടെ വീടുകള്‍ കത്തിച്ചു. ആയ്യായിരത്തോളം വരുന്ന അക്രമികളാണ് ബി.ജെ.പി നിയമസഭാംഗമായ രാജ്കുമാരി ജാദവിന്റെയും മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് അംഗവുമായ ഭരോസിലാലിന്റെയും വീട് ആക്രമിച്ചത്.

ഇന്നലെ നടന്ന ഭാരത് ബന്ദിന് പ്രതികരണമായിട്ട് നടന്ന പ്രതിഷേധമാണ് അക്രമാസക്തമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കച്ചവട സംഘടനകളും സവര്‍ണ സംഘടനകളും ഇന്ന് ഹിന്ദൗനില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചിരുന്നു. ഇവര്‍ ദളിത് മേഖലയില്‍ കടന്നു കയറി അക്രമമുണ്ടാക്കാന്‍ ശ്രമിച്ചതായും എ.ഡി.ജി.പി എന്‍.ആര്‍.കെ റെഡ്ഡി പറഞ്ഞു.


Read Also: ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു


സംഘര്‍ഷാവസ്ഥ കാരണം പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാല്‍പതോളം പേരെ കസ്റ്റഡിയിലെടുത്തതായി കരൗളി പൊലീസ് മേധാവി അനില്‍ കയാല്‍ അറിയിച്ചു.


Read Also: ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി


എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ദളിത് സംഘടനകള്‍ ഭാരത് ബന്ദ് ആചരിച്ചത്. പൊലീസിന്റെയും സൈന്യത്തിന്റെയും വേട്ടയില്‍ 12പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

We use cookies to give you the best possible experience. Learn more