അഗര്‍ത്തല: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിന് പിന്നാലെ ത്രിപുരയില്‍ ആള്‍ക്കൂട്ടം ഈ കുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഉത്തര്‍പ്രദേശ് സ്വദേശിയായ ജഹീര്‍ഖാനാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പരിക്കേറ്റ ഗുല്‍സര്‍, ഖുര്‍ഷിദ് ഖാന്‍ എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവര്‍ മൂന്നുപേരും സഞ്ചരിച്ച വാഹനം തടഞ്ഞാണ് ആള്‍ക്കൂട്ടം അക്രമം നടത്തിയത്. പൊലീസെത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷമാണ് ആള്‍ക്കൂട്ടം പിരിഞ്ഞുപോയത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. വാട്‌സാപ്പ് വഴി ഇത്തരത്തില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ ഇപ്പോള്‍ വ്യാപകമായി കൈമ റ്റം ചെയ്യ പ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
വാട്‌സാപ്പ് വ്യാജ സന്ദേശങ്ങളുടെ മറവില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ 24 മത്തെ കൊലയാണ് ത്രിപുരയിലേതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വാട്‌സാപ്പ് വ്യാജ പ്രചരണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലും ഗുജറാത്തിലും രണ്ട് പേര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റത്.
അതേസമയം പടിഞ്ഞാറന്‍ ത്രിപുരയിലെ മോഹന്‍പൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പൂര്‍ണ്ണ ബിശ്വാസ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കുട്ടികളെ അവയവമോഷണത്തിനായി ഉപേയാഗിക്കുന്നു എന്ന വാര്‍ത്ത വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം വ്യാപാരിയായ ജഹീര്‍ഖാനെ കൊലപ്പെടുത്തിയത്.
ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.