| Monday, 27th January 2014, 4:17 pm

ടോള്‍ കൊടുക്കേണ്ടതില്ലെന്ന് രാജ് താക്കറെ: അനുയായികള്‍ ടോള്‍ ബൂത്തുകള്‍ അടിച്ചു തകര്‍ത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: മഹാരാഷ്ട്രയില്‍ ടോളുകള്‍ കൊടുക്കരുതെന്ന മഹാരാഷ്ട നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ നിര്‍ദേശത്തിന് മണിക്കൂറുകള്‍ക്കകം ടോള്‍ ബൂത്തുകള്‍ അനുയായികള്‍ അടിച്ചു തകര്‍ത്തു.

നാഗ്പൂരില്‍ നാലും മുംബൈയിലും താനെയിലും ഓരോ ടോള്‍ ബൂത്തുകളുമാണ് എം.എന്‍.എസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്.

ടോള്‍ ബൂത്തുകള്‍ക്കെതിരെയുള്ള പ്രക്ഷോപം ചൊവ്വാഴ്ച്ച വര്‍ധിപ്പിക്കുമെന്ന് എം.എന്‍.എസ് നേതാക്കള്‍ പറഞ്ഞു.
ഡോംബിവാലിയില്‍ ടോള്‍ ബൂത്ത് തകര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യായാഴ്ച്ച 20 എം.എന്‍.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ റോഡുകള്‍ മോശമായിട്ടും ടോള്‍ പിരിക്കുകയും കാല്‍ നടയാത്രക്കാരോടും ടോള്‍ പിരിച്ചിരുന്നതായും എം.എന്‍.എസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം പൊതുമുതല്‍ നശിപ്പിച്ചതിന് ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഇന്നലെ ഒരു പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനെത്തിനിടെ രാജ് താക്കറെ ടോള്‍ പിരിവ് നല്‍കരുതെന്ന് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more