മുംബൈ: മോദി മുക്ത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രതിപക്ഷം ഒന്നിക്കണമെന്ന എം.എന്‍.എസ് നേതാവ് രാജ്താക്കറെയുടെ ആഹ്വാനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഗുജറാത്തി കടകള്‍ക്ക് നേരെ എം.എന്‍.എസ് ആക്രമണം.
മുംബൈ- അഹമ്മദാബാദ് ഹൈവേയിലെ വസായി മേഖലയില്‍ 20 കടകളുടെ സൈന്‍ബോര്‍ഡുകള്‍ എം.എന്‍.എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
“വസായിയും താനെയും മഹാരാഷ്ട്രയിലെ സ്ഥലങ്ങളാണ് ഗുജറാത്തിലേത് അല്ല, ഗുജറാത്തിയിലുള്ള സൈന്‍ബോര്‍ഡുകള്‍ ഇനി ഒരു കാരണവശാലും ഞങ്ങള്‍ അനുവദിക്കുകയില്ല. ആക്രമത്തെ ന്യായീകരിച്ചുകൊണ്ട് എം.എന്‍.എസ് താനെ ഘടകം പ്രസിഡന്റ് അവിനാഷ് ജാദവ് പറഞ്ഞു.
ആക്രമണം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഗുഡി പഡ്വയോട്(മഹാരാഷ്ട്ര പുതുവര്‍ഷാരംഭം) അനുബന്ധിച്ച് ശിവജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിക്കെതിരെ രാജ്താക്കറെ വിമര്‍ശനമുന്നയിച്ചിരുന്നത്. 1947 ല്‍ നമുക്ക് ആദ്യമായി സ്വാതന്ത്ര്യം കിട്ടി. 77 ല്‍ രണ്ടാംവട്ടവും സ്വാതന്ത്ര്യം ലഭിച്ചു. 2019 ല്‍ മൂന്നാംവട്ടം സ്വാതന്ത്യം കിട്ടുന്നതിനു വേണ്ടി കാത്തിക്കുകയാണെന്നും മോദിമുക്ത ഭാരത്തതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിക്കണമെന്നുമാണഅ താക്കറെ പ്രസംഗിച്ചിരുന്നത്.