| Tuesday, 12th September 2017, 8:11 am

'ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് നന്ദി'; എഴുത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നുവെന്ന് ആര് പറഞ്ഞെന്ന് എം.എന്‍ കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്വേഷ പ്രസംഗത്തില്‍ ഹിന്ദുഐക്യ വേദി നേതാവ് കെ.പി ശശികലയ്ക്ക് മറുപടിയുമായി എം.എന്‍ കാരശ്ശേരി. എഴു്ത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നുവെന്ന് ആരാണ് ശശികലയോട് പറഞ്ഞതെന്നായിരുന്നു കാരശ്ശേരിയുടെ പ്രതികരണം.

ദീര്‍ഘായുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം നടത്താന്‍ പറഞ്ഞതിന് ശശികലയ്ക്ക് നന്ദി. സെക്കുലറായവരുടെ ജീവനെ കുറിച്ച് അവര്‍ക്ക് നല്ല ആശങ്കയുണ്ട്. പക്ഷെ ആരാണ് സെക്കുലര്‍ എഴുത്തുകാര്‍ ദീര്‍ഘായുസ് ആഗ്രഹിക്കുന്നതായി അവരോട് പറഞ്ഞതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.

ഇത്തരം തമാശകളിലൂടെ എഴുത്തുകാരെ ഭയപ്പെടുത്താനാണ് ശശികല ശ്രമിക്കുന്നതെന്ന് തോന്നുന്നു. 21ാം നൂറ്റാണ്ടിലും ഹോമാണ് എല്ലാത്തിനും പരിഹാരം എന്ന് വിശ്വസിക്കുന്നതിനും മറ്റുള്ളവരെ ഭീരുക്കളായി കാണുന്നതിനും എനിക്കവരോട് സഹതാപമാണ് തോന്നുന്നത്. സെക്കുലര്‍ എഴുത്തുകാരുടെ ധീരതയെ മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതിലും എനിക്ക് സഹതാപം തോന്നുന്നു. എന്നായിരുന്നു കാരശ്ശേരിയുടെ പ്രതികരണം.


Also Read: കേരളീയരെ പോലെ പഞ്ചാബിലെ വിദ്യാര്‍ത്ഥികളും മുണ്ടുടുക്കുകയും ഇലയിലുണ്ണുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍ എസ് എസ്. എതിര്‍ക്കുന്നവരെ കൊല്ലണ്ട ഗതികേട് ആര്‍ എസ് എസിനില്ല. അങ്ങനെയൊരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമാണ്. അതുകൊണ്ട് ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല”.

“ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം” എന്നായിരുന്നു ശശികലയുടെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more