പ്രതികരണം | എം.എന്‍. കാരശ്ശേരി
ആധാറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് വിദ്യാഭ്യാസ വകുപ്പിലെ മൂന്ന് അധികാരികള്‍ പരസ്പര വിരുദ്ധവും വ്യത്യസ്തവുമായ മൂന്ന് ഉത്തരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഒരു ചോദ്യത്തിന് എങ്ങനെയാണ് ഒരു സര്‍ക്കാരിനു കീഴിലെ മൂന്ന് അധികാര കേന്ദ്രങ്ങള്‍ മൂന്ന് ഉത്തരങ്ങള്‍ നല്‍കുക? ഇത് കാണിക്കുന്നത് സുപ്രധാനമായ ഒരു വിഷയത്തില്‍ അധികാരികള്‍ വെച്ചുപുലര്‍ത്തുന്ന നിരുത്തരവാദപരവും ഉദാസീനവുമായ സമീപനമാണ്. ജനങ്ങള്‍ക്ക് ഇതിലൂടെ എങ്ങനെയാണ് നീതി ലഭിക്കുക?
നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എന്നാല്‍ ഇവിടം ഇപ്പോള്‍ ഭരിക്കുന്നത് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ്. ഇതാണ് ബ്യൂറോക്രസി അഥാവാ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം.
നിലവില്‍ ഒരു വിഷയത്തില്‍ നിയമമില്ലാത്തപ്പോള്‍ സുപ്രീം കോടതിവിധിയെ മാനിക്കുകയും അത് നടപ്പാക്കുകയും ചെയ്യുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിലെ നിയമം. എന്നാല്‍ ഇതൊന്നും തന്നെ തങ്ങള്‍ക്ക് നിര്‍ബന്ധമില്ല എന്നാണ് ഉദ്യോഗസ്ഥന്മാര്‍ കരുതുന്നത്. ഈ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ഭരിച്ചുകൊണ്ട് ശമ്പളം പറ്റുന്നു എന്നതാണ് തമാശ. ഈ തമാശ ഭീകരമാണ്. ഇതിനെയാണ് “ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം” എന്നു പറയുന്നത്.
നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എന്നാല്‍ ഇവിടം ഇപ്പോള്‍ ഭരിക്കുന്നത് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ്. ഇതാണ് ബ്യൂറോക്രസി അഥാവാ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം.
വേറൊരു ഉദാഹരണം പറയാം. ഇന്ത്യയിലെ സുപ്രധാനമായൊരു നിയമമാണ് ബ്രിട്ടീഷുകാരുടെ കാലത്ത്, 1929ല്‍ വന്ന ചൈള്‍ഡ് മാരേജ് റെസ്‌ട്രെയിന്റ് ആക്ട്. 1978 മുതല്‍ വിവാഹം കഴിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന്‍മാര്‍ക്ക് 21ഉം സ്ത്രീകള്‍ക്ക് 18ഉം ആണ്. ഈ നിയമം നിലനില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ മുസ്ലീം സമുദായത്തിനുള്ളില്‍ നടക്കുന്ന 16 വയസ്സിന് താഴെ വയസുള്ള പെണ്‍കുട്ടികളുടെ വിവഹങ്ങളെ സാധുവാക്കിക്കൊണ്ട് സര്‍ക്കുലര്‍ ഇറക്കിയത്. സുപ്രീം കോടതിയുയെയും നിയമത്തെയും മാനിക്കാത്ത ഇത്തരമൊരു സര്‍ക്കുലര്‍ സംസ്ഥാന നിയമസഭയോ സാമൂഹ്യക്ഷേമകാര്യവകുപ്പ് മന്ത്രിയോ അറിയാതെ എങ്ങനെയാണ് ഇറങ്ങുക? ഇത്തരമൊരു സര്‍ക്കുലര്‍ ഇറങ്ങിയത് താനറിയാതെയാണ് എന്നാണ് അന്ന് മന്തി മുനീര്‍ പറഞ്ഞത്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ ഇറങ്ങിയപ്പോള്‍ സര്‍ക്കുലറിനെ ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തത്. സാമൂഹ്യ നീതി വകുപ്പ് ചെയ്തത് അനീതിയായിരുന്നു.
സവര്‍ണര്‍ക്ക്, വരേണ്യവിഭാഗങ്ങള്‍ക്ക്, ധനികര്‍ക്ക് ഒക്കെ ആധാര്‍കാര്‍ഡ് വളരെ എളുപ്പം കിട്ടും. ഞാനും ഒരു ആധാര്‍ കാര്‍ഡ് എടുത്തിരുന്നു. എത്ര ബുദ്ധിമുട്ടിയാണ് അത് എനിക്ക് കിട്ടിയത്!! അപ്പോള്‍ ഇവിടുള്ള പാവപ്പെട്ട തൊഴിലാളിക്ക്, അവര്‍ണന്, ദളിതന് ഒക്കെ ഇത് എങ്ങനെയാണ് ലഭ്യമാവുക? അവര്‍ക്കാണ് ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ദോഷമുണ്ടാകാന്‍ പോകുന്നത്.
[]
സുപ്രീം കോടതി പറഞ്ഞതാണ് നടപ്പിലാക്കേണ്ടത്. അതാണ് നീതി. അതുതന്നെയാണ് നീതിയുക്തം. “ശൂദ്രം അക്ഷരസംയുക്തം ദൂരതഃ പരിവര്‍ജ്യേത്”, അക്ഷരം പഠിച്ച ശൂദ്രനെ ദൂരകളയുക എന്നാണ്. വേദം ഉച്ചരിക്കുന്നവന്റെ ചെവിയില്‍ ഈയം ഉരിക്കിയൊഴിക്കാനാണ് സവര്‍ണ പ്രത്യയശാസ്ത്രങ്ങള്‍ പറഞ്ഞത്.
ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
ഒ.എന്‍.വിയുടെ ഒരു പാട്ടുണ്ട്. “മാണിക്യവീണയുമായെന്‍ മനസ്സിന്റെ താമര പൂവിലുണര്‍ന്നവളേ..” ഇവിടെ “പൂവിലുണര്‍ന്നവള്‍” എന്നതിന് പ്രണയിനി എന്നാണ് നമ്മള്‍ അര്‍ത്ഥം കല്‍പിക്കുക എന്നാല്‍ വിജ്ഞാനത്തെയാണ് ഇത് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. അഭിജ്ഞാന ശാകുന്തളത്തില്‍ സ്ത്രീക്ക് പ്രാകൃത് ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ അവകാശമുള്ളു. അറിവ് സ്ത്രീക്ക് നല്‍കാന്‍ പാടില്ല എന്ന നിലപാടാണ് ഇതില്‍ വ്യക്തമാകുന്നത്.
ഇപ്പോള്‍ പഠിപ്പു മുടക്കിയുള്ള സമരം വേണോ വേണ്ടയോ എന്ന ആശങ്കയിലാണ് എസ്.എഫ്.ഐ. ഒരുപാട് പഠിപ്പു മുടക്കിയവരാണ് അവര്‍. എത്രയോകാലം പഠിപ്പ് മുടക്കിയവരാണ്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരാണ് നമ്മള്‍. ഇനിയും പഠിപ്പ് മുടക്കണോ.
ആധാര്‍ കാര്‍ഡിന്റെ ആവശ്യമില്ല. ഇതുകൊണ്ട് സാധാരണക്കാരന് ഒരു ഗുണവുമില്ല. ദരിദ്രനെയും ദളിതനെയും തൊഴിലാളിയെയും അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുമൊക്കെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ഇത് നീതിയല്ല.
അന്ന് മുസ്‌ലീം പെണ്‍ കുട്ടികളുടെ വിഷയത്തില്‍ സര്‍ക്കുലര്‍ ഇറക്കിയത് സാമൂഹ്യ നീതി വകുപ്പാണ്. അത് നീതിയല്ല, അനീതിയല്ലേ? മുനീറാകട്ടെ അതിനെ ന്യായീകരിക്കുകയുമായിരുന്നു. അന്ന് മന്ത്രി അറിയാതെ ചെയ്തുപോയതെന്നു പറഞ്ഞാണ് ന്യായീകരിച്ചത്. ഒരു കള്ളന്‍ അറിയാതെ താന്‍ മോഷ്ടിച്ചുപോയീ എന്ന് പറയുന്നതിന് തുല്യമാണിത്.
ഇന്ത്യയിലെ സ്ത്രീകള്‍ നേടിയ ആദ്യത്തെ പൗരാവകാശമാണ് ശൈശവവിവാഹ നിരോധനം. ശാരദ ആക്ട് എന്നാണ് അത് അറിയപ്പെടുന്നത്.
അഖിലേഷ് യാദവിന്റെ അച്ഛന്‍ മുലായം സിങ് യാദവ് പറഞ്ഞത് ബലാത്സംഗം ആണ്‍കുട്ടികള്‍ അറിയാതെ ചെയ്തുപോകുന്നതെന്നാണ്. ഇത്തരം അറിയാതെ ചെയ്യുന്നവ നിരുപാധികം തുടരുന്നു. യു.പി.യിലേത് ദളിത് പ്രശ്‌നമല്ല എന്നാണ് അഖിലേഷ് യാദവിന്റെ അച്ഛന്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയിലെ സ്ത്രീകള്‍ നേടിയ ആദ്യത്തെ പൗരാവകാശമാണ് ശൈശവവിവാഹ നിരോധനം. ശാരദ ആക്ട് എന്നാണ് അത് അറിയപ്പെടുന്നത്.
സുപ്രീം കോടതി വിധിയെ മറികടന്ന് വിദ്യാര്‍ത്ഥികളെ ആധാര്‍ എടുപ്പിക്കുന്നത് എന്തിനാണ് എന്ന് എനിക്ക് കൃത്യമായി അറഞ്ഞുകൂടാ. വിദ്യാഭ്യാസ മന്ത്രിയാണ് മറുപടി പറയേണ്ടത്. അബ്ദു റബ്ബാണ് മറുപടി പറയേണ്ടത്.
ഇതു തന്നെയാണ് ഇവരുടെ എതിര്‍ മുന്നണി ഭരിക്കുമ്പോഴും സംഭവിക്കുന്നത്. സുപ്രീം കോടതി വിധിയെ ലംഘിക്കാന്‍ ഒരു പരിഭ്രമവും ഇവര്‍ക്കില്ല.
[]ഇപ്പോള്‍ ആധാര്‍ വിഷയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ ചോദ്യം ചെയ്യേണ്ടതാണ്. ഇതിനെതിരെ കേസെടുക്കാവുന്നതാണ്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഷന്‍ ചെയ്യാനവുന്നതുമാണ്. എന്നാല്‍ ഇതൊന്നും ചെയ്യുന്നില്ല. സംഘടിത പ്രസ്ഥാനങ്ങള്‍ ഇവരെയൊക്കെ സംരക്ഷിക്കുന്നു. നായര്‍, മുസ്‌ലീം, ദളിത് എന്നിവരെ ദ്രോഹിക്കുന്നു എന്ന് ഇവര്‍ പറയും. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് യൂണിയന്‍, പാര്‍ട്ടി, ജാതി എന്നിങ്ങനെ ആശ്രയമുണ്ട്, സംരക്ഷണമുണ്ട്. വാസ്തവത്തില്‍ ശിക്ഷിക്കപ്പെടുന്നത് ആരാണ്? ജനങ്ങള്‍. നമ്മുടെ ജനാധിപത്യം എത്ര ദുര്‍ബലമായിപ്പോവുകയാണ്!!
ആധാര്‍ വിഷയത്തില്‍ ഇത്തരം കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ കഴിഞ്ഞ doolnews.com-ന് അഭിനന്ദനങ്ങള്‍
ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം