| Tuesday, 30th May 2017, 8:30 am

അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചു കിടന്ന പൊലീസുകാരെ ആശുപത്രിയിലെത്തിച്ച് എം.എം മണി; ജാഡകളില്ലാതെ മന്ത്രി ആശുപത്രിയിലും കര്‍മ്മനിരതന്‍; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മന്ത്രി എംഎം മണി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പൈലറ്റ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ അഡീഷണല്‍ എസ്ഐക്കും, രണ്ട് സീനിയര്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കുന്നംകുളം പൊലീസ് അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ദിനേശന്‍, സിപിഒമാരായ ബിജു, പ്രവീണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രഖ്യാപന പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മന്ത്രി എംഎം മണി.


Also Read: ”സൈന്യത്തിനു വേണ്ടി നിങ്ങള്‍ എന്തു ചെയ്തു, ആത്മവിശ്വാസമില്ലാത്തതിനാലാണ് അര്‍ണബ് പൊട്ടിത്തെറിക്കുന്നതും കുരയ്ക്കുന്നതും’; അര്‍ണബിനെ വലിച്ചുകീറി എം.ബി രാജേഷിന്റെ തുറന്ന കത്ത്


പുഴക്കലില്‍ സിഗ്നല്‍ കഴിഞ്ഞ് പെട്രോള്‍ പമ്പിന് സമീപമുള്ള യു ടേണിലായിരുന്നു സംഭവം നടന്നത്. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറിയ കാറിനെ കണ്ട് ബ്രേക്ക് ചെയ്ത പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിയന്ത്രണം ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവര്‍ക്കൊപ്പം മന്ത്രി എംഎം മണിയും ആശുപത്രിയിലെത്തി.

വാഹനാപകടത്തില്‍ പരിക്കേറ്റവരെ എത്തിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ആശുപത്രി അധികൃതരും എല്ലാ സൗകര്യമൊരുക്കി കാത്തിരുന്നു. എന്നാല്‍ പരിക്കേറ്റവര്‍ക്കൊപ്പം മന്ത്രിയെത്തിയത് കണ്ട് ആശുപത്രി അധികൃതരും ആദ്യമൊന്ന് അമ്പരന്നു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിലും വേണ്ട ചികിത്സ ലഭ്യമാക്കുന്നതിലും മന്ത്രിയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.


Don”t Miss: ‘അരവിന്ദന്റെ കാഞ്ചനസീത കണ്ടാരെങ്കിലും സീതയെ കണ്ടില്ലല്ലോ എന്നു പരാതി പറഞ്ഞോ? പ്രേമനസീറിന്റെ ലങ്കാദഹനം സിനിമയിയില്‍ എവിടെയാ ഹനുമാനും ലങ്കയും?’; ശശികലയെ ട്രോളി സന്ദീപാനന്ദ ഗിരി


ആശുപത്രി അധികൃതരും വളരെ ചടുലമായാണ് നീങ്ങിയത്. ഇതും പരിക്കേറ്റവരുടെ ചികിത്സ വേഗമാക്കുന്നതില്‍ സഹായിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് പൈലറ്റ് വാഹനത്തില്‍ കയറ്റിയയ്ക്കുന്ന മന്ത്രിമാരുടെ വാര്‍ത്തകള്‍ സ്ഥിരം കാഴ്ചയാണെങ്കിലും, അവരെയും കൊണ്ട് ആശുപത്രിയിലെത്തുന്ന മന്ത്രിയെന്നത് ഒരു അപൂര്‍വത തന്നെയാണ്. മാത്രമല്ല, അവരുടെ സുഖവിവരമന്വേഷിച്ച് അവര്‍ക്ക് ചികിത്സയൊരുക്കാനും മറ്റും മന്ത്രി തന്നെ നിറഞ്ഞുനിന്നു. മണിയുടെ പ്രവര്‍ത്തിയ അഭിനന്ദിച്ച് നവമാധ്യമങ്ങളിലുള്‍പ്പെടെ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more