| Friday, 3rd June 2022, 11:11 am

കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ(തെരഞ്ഞെടുപ്പ്) വിധി: എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വോട്ടണ്ണല്‍ തുടരുന്നതിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണ്. അതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ എം.എം. മണി.

‘കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാ(തെരഞ്ഞെടുപ്പ്) വിധി,’ എന്നാണ് എം.എം. മണി ഫേസ്ബുക്കില്‍ എഴുതിയത്.

തൃക്കാക്കരയില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് യു.ഡി.എഫ് വന് ലീഡിലേക്ക് കുതിക്കുകയാണ്. എട്ട് റൗണ്ട് പൂര്ത്തിയാപ്പോള് ഉമ തോമസ് ഇരുപതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. അഞ്ചു റൗണ്ട് പൂര്ത്തിയാപ്പോള് തന്നെ 12,414 വോട്ടിന്റെ ലീഡാണ് ഉമാ തോമസ് നേടിയത്. 2021 ല് പി.ടി. തോമസിന് 5333 ആയിരുന്നു ലഭിച്ച ലീഡ്. ഇതിന്റെ ഇരട്ടിയാണ് ഉമയ്ക്ക് ലീഡ് ലഭിച്ചത്.

നാലാം റൗണ്ടില് എണ്ണായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമ തോമസ് നേടിയത്. ആദ്യ മൂന്നു റൗണ്ടിലും പി.ടി. തോമസിന്റെ ലീഡിനേക്കാള് ഇരട്ടിയിലേറെ ഉമ തോമസ് നേടിയിരുന്നു. എറണാകുളം മഹാരാജാസ് കോളജില് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല് ആരംഭിച്ചത്.

വോട്ടെണ്ണാന് 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില് 21 വോട്ടിങ് മെഷീനുകള് എണ്ണി തീര്ക്കും. പതിനൊന്ന് റൗണ്ടുകള് പൂര്ത്തിയാകുന്നതോടെ ഫലം പ്രഖ്യാപിക്കും. 239 ബൂത്തുകളിലായി 1,35,342 വോട്ടര്മാര്മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യു.ഡി.എഫിനായി ഉമ തോമസ്, എല്.ഡി.എഫിനായി ഡോ. ജോ ജോസഫ്, എന്.ഡി.എയുടെ എ.എന് രാധാകൃഷ്ണന് എന്നിവരായിരുന്നു മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്ത്ഥികള്. പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്ന്നാണ് തൃക്കാക്കരയില് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

MM Mani says  Can Kochi be the old Kochi (election) verdict

We use cookies to give you the best possible experience. Learn more