മഹാരാഷ്ട്രയിലടക്കം കോണ്‍ഗ്രസിനേല്‍ക്കുന്ന പരാജയത്തെ പരിഹസിച്ച് മന്ത്രി എം.എം. മണി. ‘ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ ആസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്നാണ് മണിയുടെ പരിഹാസം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡന്‍ വെള്ളപ്പൊക്കത്തെ ഉദാഹരിച്ച് ‘വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണമെന്നും ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം കുറിപ്പ് വിവാദമാവുകയായിരുന്നു.
ഈ കുറിപ്പിനെ പരോക്ഷമായി പരാമര്‍ശിച്ചാണ് എം.എം മണിയുടെ പരാമര്‍ശം. വിവാദ പരാമര്‍ശനത്തില്‍ പിന്നീട് അന്ന മാപ്പ് പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ