കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരന്റെ കുടുംബത്തിന് കോടികളുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തം. എം എം ലംബോധരനാണ് പുലരി പ്ലാന്റേഷന്‍ എന്ന കമ്പനിയില്‍ നിക്ഷേപമുള്ളത്.
15 കോടിയുടെ നിക്ഷേപമാണ് ഉള്ളത്. ലംബോധരന്റെ മകന്‍ ലജീഷ് കമ്പനി എം.ഡിയും ലംബോധരന്റെ ഭാര്യ സരോജിനി കമ്പനി ഡയറക്ടറുമാണ്.
139 കോടിയുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. കമ്പനി ഏല ലേലത്തിനായി സ്‌പൈസസ് ബോര്‍ഡില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2002 ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് മൂന്നു കോടി രൂപ വില വരുന്ന ഭൂമിയുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. സി.പി.ഐ.എം രാജാക്കാട് മുന്‍ ഏരിയ സെക്രട്ടറിയാണ് ലംബോധരന്‍. ഭൂമി കൈയേറിയതിന് ലംബോധരനും മകനുമെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്.
ലജീഷിനെയും സരോജിനിയെയും കൂടാതെ എറണാകുളം കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ട്. ഇവര്‍ കമ്പനിയിലെ അഡീഷണല്‍ ഡയറക്ടര്‍മാരാണ്.
Dont Miss എം.എം മണിക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത; സംസ്ഥാന സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം
മേല്‍വിലാസം പോലും വ്യക്തമാക്കാത്ത നിരവധി ഡയറക്ടര്‍മാര്‍ കമ്പനിക്കുണ്ടെന്നും 3 കോടി വിലവരുന്ന ഭൂമിയുണ്ടെന്നും സ്പൈസസ് ബോര്‍ഡിനു നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ വായ്പയിലൂടെയാണ് നിക്ഷേപത്തിന് പണം കണ്ടെത്തിയതെന്നും ഏല ലേലത്തിന് ലൈസന്‍സ് കിട്ടാത്തതിനാല്‍ കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നുമായിരുന്നു സംഭവത്തില്‍ ലംബോദരന്‍ പ്രതികരിച്ചത്.
ലംബോദരന്റെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് എം.എം മണിയും കൂട്ടരും മൂന്നാര്‍ ഒഴിപ്പിക്കലിനെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നതെന്ന ആരോപണം ശക്തമാണ്.