ജവഹര്‍ലാല്‍ നെഹ്‌റു ജന്മദിനമായ ഇന്ന് മന്ത്രി എം.എം മണിക്ക് അന്തരിച്ച ദിനമാണ്. ഞെട്ടേണ്ട, ഇന്ന് കട്ടപ്പനയില്‍ അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസഥാന ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിക്ക് നാക്കുപിഴച്ചത്. നെഹ്‌റു അന്തരിച്ച ഇന്ന് അതൊരു സുദിനമാണെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ഒരു സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി. ദീര്‍ഘനാള്‍
ബ്രിട്ടീഷ് സാമ്രാജ്യകാരികള്‍ക്കെതിരെ പോരാടി, ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍
നമ്മെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാ സമ്മേളനം തുടങ്ങാം എന്നാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.