Advertisement
Kerala News
'രണ്ടായിരുന്നിട്ട് ആര്‍ക്കാണ് ഗുണം'; സി.പി.ഐ.എം-സി.പി.ഐ ലയനം ആവശ്യപ്പെട്ട് എം.എം ലോറന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 28, 05:21 pm
Friday, 28th February 2020, 10:51 pm

കൊച്ചി: ഭിന്നതകള്‍ മറന്നു സി.പി.ഐ.എമ്മും സി.പി.ഐയും ലയിക്കണമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. ഇരുപാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കേണ്ട കാലം അതിക്രമിച്ചെന്നും ഭിന്നിപ്പുകൊണ്ട് ആര്‍ക്കും നേട്ടമില്ലെന്നും ലോറന്‍സ് പറഞ്ഞു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിന്റെ 70ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് ലോറന്‍സ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സി.പി.ഐ.എം, സി.പി.ഐ നേതാക്കള്‍ ലയന ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.പി.ഐ നേതാക്കളില്‍ പലരും വിവിധ ഘട്ടങ്ങളിലായി ലയന ആലോചനകള്‍ മുന്നോട്ടുവച്ചിരുന്നു. ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത്.