തിരുവനന്തപുരം: ഒരിക്കലെങ്കിലും കമ്മ്യൂണിസ്റ്റ്കാരനായിരുന്ന ഒരാള്‍ക്ക് ഒരിക്കലും ബി.ജെ.പി പോലൊരു പാര്‍ട്ടിയിലേക്ക് പോകാന്‍ കഴിയില്ലെന്ന്
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എബ്രഹാം ലോറന്‍സ് നിലവില്‍ സി.പി.ഐ.എം അംഗമല്ലെന്നും സി.പി.ഐ.എമ്മിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന മകന്റെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും ലോറന്‍സ് നേരത്തെ പറഞ്ഞിരുന്നു.
ബിനീഷ് കോടിയേരി എന്‍ഫോഴ്സ്മെന്റിന്റെ പിടിയിലായതില്‍ സി.പി.ഐ.എം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെടുത്തതെന്നാണ് എബ്രഹാം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്.
സി.പി.ഐ.എം ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചിരിക്കുകയാണെന്നും അതിനാല്‍ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ എബ്രഹാം ബി.ജെ.പിയില്‍ ചേരുന്ന കാര്യം എം.എം ലോറന്‍സിനോട് പറഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്ന് അടുത്ത ദിവസം ഓണ്‍ലൈനിലൂടെ അംഗത്വം സ്വീകരിക്കുമെന്നും എബ്രഹാം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക