കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്ത കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി നടപടി പോര. പരാതി അന്വേഷിച്ച എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ലോറന്‍സ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ള ആളാണ്. അങ്ങനെയുള്ള ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടിയല്ല വേണ്ടത്. കൂടുതല്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു’, എം.എം ലോറന്‍സ് വിമര്‍ശിച്ചു.
പരാതിയില്‍ അന്വേഷണം നടത്തിയ എളമരം കരീമിന്റെ റിപ്പോര്‍ട്ട് സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. സക്കീറിന് തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറന്‍സ് ആരോപിച്ചു.
അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന് പാര്‍ട്ടിക്കുള്ളിലെ ചിലര്‍ തന്നെ തുറന്നടിക്കുന്നത്. പഴയ കാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോള്‍ ഉള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ വിഭാഗീയതകള്‍. എന്നാല്‍ സാമ്പത്തിക താല്‍പര്യങ്ങളും സ്ഥാന മോഹങ്ങളുമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും അദ്ദേഹം പറഞ്ഞു. അത് നേരത്തെതന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടര്‍ന്ന് ആറ് മാസത്തേക്കാണ് സി.പി.ഐ.എം സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ