|

'സ്വയം ഒഴിഞ്ഞാല്‍ മാന്യനാണെന്ന് പറയാം'; സക്കീര്‍ ഹുസൈനെതിരെ സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറും സി.പി.ഐ.എം നേതാവുമായിരുന്ന വി.എ സിയാദിന്റെ മരണത്തില്‍ സി.പി.ഐ.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സ്. സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്നാണ് ലോറന്‍സ് ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണം. കത്തിലെ ആരോപണങ്ങള്‍ ഗൗരവമുള്ളത്. സ്ഥിരമായി ഒരു നേതാവ് വിവാദങ്ങളില്‍ അകപ്പെടുന്നത് പാര്‍ട്ടിയുടെ യശസ് നഷ്ടപ്പെടുത്തും. സ്വയം ഒഴിഞ്ഞാല്‍ ആ നേതാവിനെ മാന്യനാണെന്ന് പറയാം എന്നാണ് ലോറന്‍സ് പ്രതികരിച്ചത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പുകേസില്‍ വി.എ സിയാദ് വിവാദത്തിലകപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിയാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാദിന്റെ സ്വകാര്യ ഡയറിയില്‍ തന്റെ മരണത്തിനുത്തരവാദി സക്കീര്‍ ഹുസൈന്‍, തൃക്കാകര ലോക്കല്‍ സെക്രട്ടറി വി.ആര്‍ ജയചന്ദ്രന്‍, കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി കെ.പി നിസാര്‍ എന്നിവരാണെന്ന് എഴുതിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് ലോറന്‍സിന്റെ ആരോപണം.