സി.പി.ഐ.എം പി.ബി അംഗം എം.എ ബേബിക്കെതിരെ കടുത്ത വിമര്‍ശനം നടത്തി മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. ത്രിപുര തിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം എം.എ. ബേബി പാര്‍ട്ടി ശൈലിയെ വിമര്‍ശിച്ചത് പിബിയേക്കാള്‍ വലിയ പ്രമാണിയാകാനെന്ന് എം.എം ലോറന്‍സ് ആരോപിച്ചു. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് ലോറന്‍സിന്റെ വിമര്‍ശനം.
പാര്‍ട്ടി ശൈലിയില്‍ മാറ്റം വരുത്തണമെന്ന ബേബിയുടെ പ്രസ്താവനയോടാണ് ലോറന്‍സിന്റെ വിമര്‍ശനം.
ബേബിയുടെ പ്രസ്താവന പാര്‍ട്ടി വിരുദ്ധന്റേതിന് സമാനമാണെന്ന് ലോറന്‍സ് പറഞ്ഞു.
ത്രിപുരയിലെ തിരിച്ചടിയില്‍നിന്നു പാഠമുള്‍ക്കൊണ്ടു നേതാക്കള്‍ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം.
എല്ലാ തലങ്ങളിലുമുള്ള സഖാക്കള്‍ സ്വന്തം വീഴ്ചകളും പോരായ്മകളും പരിശോധിക്കണമെന്നുമായിരുന്നു ബേബിയുടെ അന്ന് പറഞ്ഞത്.