തിരുവനന്തപുരം: സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. എല്ലാ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളും നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഐക്യമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഹര്‍ത്താലുകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ടൂറിസം മേഖലയെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്ന കോടിയേരിയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്നാണ് ഹസ്സന്‍ പറഞ്ഞത്.
ALSO READ: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ്സിനെ നിരോധിക്കണം; ശ്രീരാമസേന
“കോവളത്ത് വിദേശ വനിതയുടെ കൊലപാതകം മൂലം ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരാന്‍ ഭയക്കുന്നു. കേസ് അന്വേഷണത്തിലെ പൊലീസ് അലംഭാവവും മുഖ്യമന്ത്രിയുടെ സമീപനവും ലോകത്താകെ നിഷേധാത്മക സന്ദേശമാണ് നല്‍കിയത്. ഇത് ടൂറിസം വ്യവസായത്തെ സാരമായി ബാധിക്കും. അവരുടെ മൃതദേഹം ദഹിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദങ്ങളും ഒഴിവാക്കേണ്ടതായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ തെളിവുകള്‍ നശിച്ചു പോകുന്നതിനെക്കുറിച്ചല്ലാതെ മതപരമായ കാര്യങ്ങള്‍ പരാമര്‍ശിച്ചത് തെറ്റായിപ്പോയി. സംഭവത്തെ ബി.ജെ.പി വര്‍ഗീയവത്കരിക്കാനും മന്ത്രി കടകംപള്ളി രാഷ്ട്രീയവത്കരിക്കാനും ശ്രമിച്ചത് ഒരുപോലെ അപലപനീയമാണെന്നും” ഹസന്‍ പറഞ്ഞു.
ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ മാറ്റുക മാത്രമല്ല. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാനും ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.