| Thursday, 20th September 2018, 11:22 am

കോണ്‍ഗ്രസിനെ നയിക്കാന്‍ മുല്ലപ്പള്ളി പ്രാപ്തനാണ്; സജീവ രാഷ്ട്രീയത്തില്‍ തുടരാനാണ് തീരുമാനം: എം.എം ഹസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനാണെന്ന് കെ.പി.സി.സി സ്ഥാനം ഒഴിയുന്ന അധ്യക്ഷന്‍ എം.എം ഹസന്‍. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹസന്റെ പ്രതികരണം.

രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു നേതാവാണ് മുല്ലപ്പള്ളി. പുതിയ നേതൃത്വത്തിന് വരുന്ന തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഹസന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളയാളാണ് മുല്ലപ്പള്ളിയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ജെറ്റ് എയര്‍വേസില്‍ ഗുരുതര വീഴ്ച; ക്യാബിന്‍ മര്‍ദ്ദം നിയന്ത്രിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരുടെ മൂക്കിലൂടെയും ചെവിയിലൂടെയും രക്തം ഒഴുകി; വിമാനം തിരിച്ചിറക്കി

“കഴിഞ്ഞ പതിനെട്ടുമാസമായി താന്‍ അധ്യക്ഷ സ്ഥാനം വഹിക്കുന്നു. ഇക്കാലമത്രയും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്”- ഹസന്‍ പറഞ്ഞു.

അതേസമയം ജനമോചന യാത്രയും കുടുംബ സംഗമങ്ങളും വിജയകരമായി നടത്താനും തനിക്ക് കഴിഞ്ഞെന്നും ഹസന്‍ വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പൂര്‍ണ്ണ പിന്തുണ തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

സ്ഥാനമൊഴിഞ്ഞെങ്കിലും പാര്‍ട്ടി നല്‍കുന്ന ചുമതല വഹിക്കുമെന്നും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more