| Sunday, 8th January 2017, 12:57 pm

യത്തീംഖാനകളില്‍ പൊലീസ് കയറിയപ്പോള്‍ മിണ്ടാതിരുന്നവരാണ് എം.എം അക്ബറിനുവേണ്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത്: ലീഗിനെതിരെ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.എം അക്ബറിനുവേണ്ടി രംഗത്തുവന്നതില്‍ മുസ്‌ലീം ലീഗിനെ വിമര്‍ശിച്ച് എസ്.കെ.എസ്.എസ്.എഫ്. പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നവര്‍ നേരത്തെ യത്തീംഖാനങ്ങള്‍ക്കെതിരെ അന്വേഷണം നടന്നപ്പോള്‍ യാതൊരു എതിര്‍പ്പു പ്രകടിപ്പിച്ചില്ലെന്നാണ് എസ്.കെ.എസ്.എസ്.എഫിന്റെ വിമര്‍ശനം.

ജാമിയ നൂരിയ്യം അറബ്ബിയ്യം 52ാം സനദ് ദാന സമ്മേളന വേദിയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരാണ് ലീഗിനെതിരെ പരോക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്.

പീസ് സ്‌കൂളിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പീസ് സ്‌കൂളിലെ പൊലീസ് അന്വേഷണത്തിന് ന്യായീകരണമുണ്ട്. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് യാതൊരു ന്യായീകരണവുമില്ലാതെ കേരളത്തിലെ യത്തീംഖാനകളില്‍ പൊലീസ് കയറിയിറങ്ങിയിരുന്നു എന്നത് ഓര്‍ക്കണമെന്നാണ് സത്താര്‍ പറയുന്നത്.


Must Read:ഒറ്റയാള്‍ക്കും നേരെചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിഞ്ഞുകൂടാ: ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹൈബി ഈഡന്‍ എം.എല്‍.എ വേദിയിലിരുത്തി ജി.സുധാകരന്‍


“പീസ് സ്‌കൂളുകള്‍ പോലെയുള്ള ഒരു പ്രത്യേകമായ ആശയത്തെ അടിസ്ഥാനത്തെപ്പെടുത്തി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ആരോപണവിധേയനായ ഒരു സ്‌കൂളിലേക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ കയറി വരുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ച് അതിന് ന്യായീകരണവുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് യാതൊരു ന്യായീകരണവുമില്ലാതെ കേരളത്തിലെ യത്തീംഖാനകളില്‍ പൊലീസ് കയറി വന്നിരുന്നു എന്നത് ഓര്‍ക്കണം” അദ്ദേഹം പറയുന്നു.


Also Read:എന്തധികാരത്തിന്റെ ബലത്തിലാണ് ജനങ്ങളുടെ പണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയത്? ആര്‍.ബി.ഐ ഗവര്‍ണറോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പാനല്‍


പീസ് സ്‌കൂളുകള്‍ക്കെതിരായ അന്വേഷണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്‌ലിം ലീഗ് ജനജാഗരണ കാമ്പെയ്ന്‍ സംഘടിപ്പിച്ച സാഹചര്യത്തിലാണ് സത്താര്‍ പന്തല്ലൂരിന്റെ വിമര്‍ശനം വന്നിരിക്കുന്നത്.

ലീഗ് പ്രധാന കക്ഷിയായ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തായിരുന്നു യത്തീംഖാന വിവാദം കത്തിനിന്നത്. മുക്കം യത്തീംഖാനയിലേക്ക് ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്നിരുന്നു. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ പാലക്കാടുവെച്ച് പൊലീസ് കുട്ടികളെ തടയുകയും മനുഷ്യക്കടത്ത് എ്‌ന നിലയിലേക്ക് അന്വേഷണം നീങ്ങുകയും ചെയ്തിരുന്നു. ലീഗ് നേതാവായ എം.കെ മുനീര്‍ സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന സമയത്തായിരുന്നു യത്തീംഖാനകള്‍ക്കെതിരെ അന്വേഷണം നടന്നത്.

We use cookies to give you the best possible experience. Learn more