കൊച്ചി: എം.എൽ.എമാർ ലോക്സഭയിലേക്കു മൽസരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഹർജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഡിവിഷന് ബെഞ്ചാണ് ഹർജി തള്ളിയത്. എം.എല്‍.എമാര്‍ മല്‍സരിക്കുന്നതിൽ അപാകതയില്ല. ഭരണഘടന അത് അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
എം.എൽ.എമാർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പിനു വീണ്ടും വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.
Also Read ബെഗുസരായില്‍ ഗിരിരാജ് സിംഗ് തന്നെ മത്സരിക്കും: അമിത് ഷാ
വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജിവയ്ക്കുന്ന എം.എൽ.എമാർ വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ പാരാമർശത്തെ തുടർന്ന് ഹർജി പിൻവലിച്ചു.