ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തന്റെ വിശ്വസ്തരായ 90-ലധികം എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വിഷയം തന്റെ കയ്യില്‍ നിക്കില്ലെന്നും എം.എല്‍.എമാര്‍ കലിപ്പിലാണെന്നും ഗെഹ്‌ലോട്ട് ഹൈക്കമാന്റിനോട് പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഗെഹ്‌ലോട്ടിനെ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ നേരത്തെ വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷിയോഗം റദ്ദാക്കി. നിയമസഭാ കക്ഷിയോഗത്തിനായി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. യോഗം ഞായറാഴ്ച നടക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
നിയമസഭാ കക്ഷിയോഗത്തിനായി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. യോഗം ഞായറാഴ്ച നടക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അശോക് ഗെഹ്‌ലോട്ട് പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയായി തന്നെ ഗെഹ്‌ലോട്ട് തുടരുമെന്നാണ് വിവരം.
അതേസമയം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്ന് എം.എല്‍.എമാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ രാജിക്കത്തുമായി സ്പീക്കര്‍ സി.പി. ജോഷിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നുമാണ് ഗെഹ്ലോട്ട് വിഭാഗം പറയുന്നത്. പൊതുസമ്മതനായ ഒരാളെ മാത്രമേ മുഖ്യമന്ത്രിയായി അംഗീകരിക്കുകയുള്ളുവെന്നും 2020ല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിനേരിട്ട സമയത്ത് പാര്‍ട്ടിയെ രക്ഷിച്ചത് ഗെഹ്‌ലോട്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. ഹൈക്കമാന്റിന്റേത് ഏകപക്ഷീയ തീരുമാനമാണ്, എം.എല്‍.എമാരുടെ മനസറിയാന്‍ ഹൈക്കമാന്റ് ശ്രമിച്ചില്ല തുടങ്ങിയ പ്രതികരണവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെഹ്‌ലോട്ടിനെ കൊണ്ട് രാജിവെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്റെ ശ്രമം. ഇതിനെതിരെയാണ് എം.എല്‍.എമാരുടെ നീക്കം.
92 എം.എല്‍.എമാരുടെ പിന്തുണയാണ് അശോക് ഗെഹ്‌ലോട്ട് പക്ഷം അവകാശപ്പെടുന്നത്. ഇവരെല്ലാവരും ബസ് വിളിച്ച് സ്പീക്കറുടെ വസതിയില്‍ എത്തിയിട്ടുണ്ട്.
MLAs Angry , Nothing In My Hands, Ashok Gehlot On Congress Crisis Rajasthan