ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തന്റെ വിശ്വസ്തരായ 90-ലധികം എം.എല്‍.എമാര്‍ രാജി ഭീഷണി മുഴക്കിയ സാഹചര്യത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വിഷയം തന്റെ കയ്യില്‍ നിക്കില്ലെന്നും എം.എല്‍.എമാര്‍ കലിപ്പിലാണെന്നും ഗെഹ്‌ലോട്ട് ഹൈക്കമാന്റിനോട് പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഗെഹ്‌ലോട്ടിനെ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമം നടത്തുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ നേരത്തെ വിളിച്ച് ചേര്‍ത്ത നിയമസഭാ കക്ഷിയോഗം റദ്ദാക്കി. നിയമസഭാ കക്ഷിയോഗത്തിനായി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. യോഗം ഞായറാഴ്ച നടക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
നിയമസഭാ കക്ഷിയോഗത്തിനായി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ സോണിയ ഗാന്ധി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. യോഗം ഞായറാഴ്ച നടക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അശോക് ഗെഹ്‌ലോട്ട് പിന്മാറിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രിയായി തന്നെ ഗെഹ്‌ലോട്ട് തുടരുമെന്നാണ് വിവരം.
അതേസമയം, സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയുണ്ടാകുമെന്ന് എം.എല്‍.എമാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗെഹ്‌ലോട്ട് വിഭാഗം എം.എല്‍.എമാര്‍ രാജിക്കത്തുമായി സ്പീക്കര്‍ സി.പി. ജോഷിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.