| Monday, 16th March 2020, 9:53 am

ഇന്ത്യന്‍ എംബസിയുടെ അലംഭാവം മൂലമാണ് തന്റെ ഭാര്യയടക്കം ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് മുഹ്‌സിന്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 നിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതിനു കാരണം ഇറ്റലിയിലെ ഇന്ത്യന്‍ എംബസിയുടെ അലംഭാവമെന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍. മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമിയടക്കം ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിച്ചില്ലെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.

മെറ്റീരിയല്‍ ഫിസിസ്‌ക്‌സില്‍ ഇറ്റലിയില്‍ ഗവേഷണം നടത്തുകയാണ് മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിമി. ആഴ്ചകളായി ഇവരടങ്ങുന്ന ഇന്ത്യന്‍ സംഘം ഇറ്റലിയില്‍ പുറത്തിറങ്ങാതെ കഴിയുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയില്‍ കൊവിഡ്-19 വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ രാജ്യത്ത് കര്‍ശനമായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങി വച്ചിരിക്കുകയാണ് ഷഫക് ഖാസിയടക്കം നിരവധി പേര്‍.

സ്വന്തം രാജ്യമല്ലാത്തതുകൊണ്ട് ഇവര്‍ക്ക് വീട്ടിലധികം ഇരിക്കേണ്ടി വന്നാല്‍ ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുമെന്നും കൊവിഡ് നിയന്ത്രണ വിധേയമായാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ മീഡിയവണ്ണിനോട് പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറ്റലിയില്‍ കൊവിഡ്-19 രൂക്ഷമായി പടരുന്ന സാഹചര്യമാണുള്ളത്. 1809 മരണങ്ങളും 23747 പോസിറ്റീവ് കേസുകളുമാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച മാത്രം 368 പേരാണ് ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

 

Latest Stories

We use cookies to give you the best possible experience. Learn more