ജയ്‌സാല്‍മീര്‍: സച്ചിന്‍ പൈലറ്റിന് അദ്ദേഹം കരുതുന്നതിനേക്കാള്‍ പിന്തുണ പാര്‍ട്ടിയ്ക്കുള്ളില്‍ ഉണ്ടെന്ന് അശോക് ഗെലോട്ടിനൊപ്പമുള്ള എം.എല്‍.എ. ജയ്‌സാല്‍മീര്‍ ഹോട്ടലില്‍ കഴിയുന്ന പ്രശാന്ത് ബൈര എന്ന എം.എല്‍.എയാണ് സച്ചിന് അനുകൂലമായി രംഗത്തെത്തിയത്.
40-45 എം.എല്‍.എമാരുടെ വരെ പിന്തുണ സച്ചിന് ഉണ്ടെന്നും എന്നാല്‍ അതിനര്‍ത്ഥം അവിശ്വാസവോട്ടെടുപ്പില്‍ തങ്ങള്‍ കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിശോധനയ്ക്കായി ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോടായിരുന്നു ബൈരയുടെ പ്രതികരണം.
സച്ചിനൊപ്പം വലിയൊരു ടീമുണ്ട്. അത് അദ്ദേഹത്തിനറിയില്ല-ബൈര പറഞ്ഞു.
‘ഞങ്ങളെപ്പോലുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകുമായിരുന്നെങ്കില്‍ 19 അല്ല 40-45 എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകുമായിരുന്നു. എന്നാല്‍ അദ്ദേഹം ഞങ്ങളെ കേള്‍ക്കാറില്ല. എനിക്ക് തോന്നുന്നത് മറ്റാരോ ഇതിനിടയില്‍ കളിക്കുന്നുണ്ടെന്നാണ്’, ബൈര കൂട്ടിച്ചേര്‍ത്തു.
സച്ചിന്‍ അനുകൂലികളില്‍ പലരും ഇവിടെയുണ്ട് (ജയ്‌സാല്‍മീര്‍). അതിനര്‍ത്ഥം തങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യില്ല എന്നല്ല. 100 ശതമാനവും ഞങ്ങള്‍ കോണ്‍ഗ്രസിനേ വോട്ടുചെയ്യൂ.
സംസ്ഥാനത്തെ പ്രതിസന്ധിയ്ക്ക് കാരണം ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും വേണമെങ്കിലും തെറ്റ് പറ്റാമെന്നും വിമത എം.എല്‍.എമാര്‍ തെറ്റുതിരുത്തി തിരിച്ചുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം നടക്കുന്നത് വരെ കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്‌സാല്‍മീറിലെ സൂര്യഗഢ് ഹോട്ടലിലാണ് താമസിപ്പിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sachin Pilot Has More Support In Congress Than He Thinks Ashok Gehlot camp MLA