|

നിയമസഭാ സമ്മേളനം 'കട്ട്' ചെയ്ത് എം.എല്‍.എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗലൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ മുങ്ങിയത് ഡാന്‍സ് കളിക്കാന്‍. സിനിമാ താരം കൂടിയായ എം.എച്. അംബരീഷാണ് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ മ്യൂസിക് ലോഞ്ചില്‍ ഡാന്‍സ് കളിക്കാന്‍ പോയത്.

എം.എല്‍.എയുടെ ഡാന്‍സിന്റെ വീഡിയോ പുറത്തായി. നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എയെ കാണാത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തെ അന്വേഷിച്ചതിനു പിന്നാലെയാണ് വീഡിയോ പുറത്തായത്.


Also Read: സച്ചിന്റെ മഞ്ഞപ്പടയെ നേരിടാന്‍ ബംഗളൂരു എഫ്.സിയുടെ അമരത്ത് രാഹുല്‍ദ്രാവിഡ്


എന്നാല്‍ എം.എല്‍.എയ്ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. അംബരീഷ് ഒരു സിനിമാതാരമാണെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ വേണ്ടയോ എന്നുള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ ഗൗരവമുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും ഗുണ്ടു റാവു കൂട്ടിച്ചേര്‍ത്തു. നേരത്തെയും അംബരീഷ് വിവാദങ്ങളില്‍പ്പെട്ടിരുന്നു. 2015 ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരു എം.എല്‍.എയോടൊപ്പം മൊബൈലില്‍ വാട്‌സാപ്പ് വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

നിലവില്‍ മാണ്ഡ്യ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധിയാണ് അംബരീഷ്.

വീഡിയോ