ചെന്നൈ: പരസ്യബോര്‍ഡുകളും കൊടി തോരണങ്ങളും പാര്‍ട്ടിപരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പങ്കെടുക്കില്ലെന്നും മുന്നറിയിപ്പുമായി ഡി.എം.കെ നേതാവ് എം.കെ സറ്റാലിന്‍. ചെന്നൈയില്‍ അണ്ണാ ഡി.എം.കെ യുടെ ബാനര്‍ വീണ് യുവതിമരണപ്പെട്ടതിനു പിന്നാലെയാണ് സ്റ്റാലിന്റെ തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരിനെയും സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡി.എം.കെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് സ്റ്റാലിന്‍ കത്തെഴുതിയിരുന്നു. ഇതിലാണ് പാര്‍ട്ടി ബോര്‍ഡുകളും കൊടിതോരണങ്ങളും ഉണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.
ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സംസ്ഥാനഘടകങ്ങള്‍ക്കെതിരെ കടുത്തനടപടി ഉണ്ടാകുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ഒന്നോ രണ്ടോബാനറുകള്‍ മാത്രം മുന്‍കൂര്‍ അനുവാദം വാങ്ങി വെക്കാം എന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ റോഡിലെ ഫ്ളക്സ് വീണാണ് ആണ് ശുഭാശ്രീ എന്ന എന്നസോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ മരണപ്പെട്ടത്. ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡി.എം.കെയുടെ ഫ്ളക്സ്ബോര്‍ഡ് സ്‌കൂട്ടറില്‍ വീണ് നിയന്ത്രണം നഷ്ടപ്പെടുകയും പിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് മുന്നിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.