ചെന്നൈ: ജാതി അടിസ്ഥാനമാക്കി ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ചോദ്യപേപ്പര്‍ കണ്ടു ഞെട്ടിപ്പോയി എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് പരീക്ഷയിലാണ് ജാതിയും മതവും ആധാരമാക്കി ചോദ്യങ്ങള്‍ തയ്യാറാക്കിയത്. ‘ജാതി വിവേചനവും സാമുദായിക വിഭജനവും പ്രചരിപ്പിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസിലെ ചോദ്യപ്പേപ്പര്‍ കണ്ടു ഞെട്ടിപ്പോയി. ഈ ചോദ്യപേപ്പര്‍ തയ്യാറാക്കിയവര്‍ക്കെതിരെ ഉചിതമായ നിയമ നടപടി എടുക്കണം’- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
അംബേദ്ക്കര്‍ ഏതു സോഷ്യല്‍ ക്ലാസിലാണ് ഉള്‍പ്പെട്ടത്, ദളിത് എന്നാല്‍ എന്താണ്, ദളിതിനെ സര്‍ക്കാര്‍ എങ്ങനെയാണ് പരാമര്‍ശിക്കുന്നത്, മുസ് ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്താണ് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്.
ദളിത് എന്നാല്‍ എന്താണ് എന്നതിന് ഓപ്ഷനുകളായി വിദേശികള്‍, തൊട്ടുകൂട്ടത്തവര്‍, മിഡില്‍ ക്ലാസ്, അപ്പര്‍ ക്ലാസ് എന്നിങ്ങനെയാണ് നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ്‌ലീംങ്ങളെ കുറിച്ചുള്ള പൊതുധാരണ എന്തെല്ലാമെന്നുള്ള എന്ന ചോദ്യത്തിനു മുസ്‌ലീംങ്ങള്‍ അവരുടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കില്ല, അവര്‍ സസ്യാഹാരികളാണ്, റംസാന്‍ നാളില്‍ അവര്‍ ഉറങ്ങില്ല എന്നിങ്ങനെയാണ് ഓപ്ഷന്‍ നല്‍കിയത്.
സംഭവം വിവാദമായതോടെ നിരവധി പേരാണ് ചോദ്യപേപ്പറിനെതിരെ രംഗത്തെത്തിയത്.