പാര്‍ട്ടി അധ്യക്ഷനായി സ്റ്റാലിന്‍ തുടരും; തീരുമാനം ഐക്യകണ്‌ഠേന
national news
പാര്‍ട്ടി അധ്യക്ഷനായി സ്റ്റാലിന്‍ തുടരും; തീരുമാനം ഐക്യകണ്‌ഠേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th October 2022, 12:03 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വീണ്ടും പാര്‍ട്ടി അധ്യക്ഷനായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്ത് ഡി.എം.കെ. ചെന്നൈയില്‍ ഞായറാഴ്ച നടന്ന പൊതുയോഗത്തിലായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുഗന്‍ ആണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. ടി.ആര്‍. ബാലു ട്രഷററാകും.

എല്ലാ നേതാക്കളും രണ്ടാം തവണയാണ് അതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

ഡി.എം.കെയുടെ യൂത്ത് വിങ് സെക്രട്ടറിയായും ട്രഷററായും സ്റ്റാലിന്‍ നേരത്തെ സ്ഥാനമേറ്റിട്ടുണ്ട്.

2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.

1949ലാണ് ഡി.എം.കെ സ്ഥാപിതമായത്.1969ലാണ് പാര്‍ട്ടിയില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനം വരുന്നത്. കരുണാനിധിയായിരുന്നു ഡി.എം.കെയുടെ ആദ്യ പ്രസിഡന്റ്. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ഐക്കണും ഡി.എം.കെ സ്ഥാപകനുമായ സി.എന്‍. അണ്ണാദുരൈ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി.

എം.കെ. സ്റ്റാലിന്‍ ആണ് പാര്‍ട്ടിയുടെ രണ്ടാമത്തെ പ്രസിഡന്റ്.

2021ലായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധിരകാരമേല്‍ക്കുന്നത്.

Content Highlight: MK Stalin to hold the party president post for the second time