ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.എ.ഡി.എം.കെയെ തകര്‍ത്താലും തമിഴ്‌നാട്ടില്‍ ബി.ജെ.പിയെ നിലം തൊടിക്കില്ലെന്ന് ഡി.എം.കെ നേതാവ് എം. കെ സ്റ്റാലിന്‍. ഇന്ത്യാ ടുഡേ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ.എ.ഡി.എം.കെ ഒരു ദ്രവീഡിയന്‍ പാര്‍ട്ടിയല്ലെന്നും ബി.ജെ.പിയുമായി കൈകോര്‍ക്കുന്ന അവര്‍ തമിഴ്‌നാട്ടുകാര്‍ക്കും ദ്രവീഡിയന്‍ ആശയത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.
എ.ഐ.എ.ഡി.എം.കെ എല്ലാതരത്തിലും അഴിമതി പാര്‍ട്ടിയാണെന്നും അവരുടെ അഴിമതി തെളിയിക്കുന്ന രേഖകളുമായി ഗവര്‍ണറെ പോയി കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഡി.എം.കെയുമായി സഖ്യം തുടരുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.
നേരത്തെ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മധുരയില്‍ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു നദ്ദയുടെ പ്രഖ്യാപനം.
ജനുവരി മാസത്തില്‍ ഇത് രണ്ടാം തവണയാണ് തമിഴ്നാട് സന്ദര്‍ശനത്തിനായി നദ്ദ എത്തുന്നത്. മുമ്പ് ജനുവരി 14ന് പൊങ്കലിനോടനുബന്ധിച്ചായിരുന്നു നദ്ദ തമിഴ്നാട്ടിലെത്തിയത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും വലിയ പ്രവര്‍ത്തനങ്ങളിലാണ്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക