| Sunday, 15th September 2019, 9:29 am

റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേര് തനിക്ക് വിനയായിട്ടുണ്ട്; അനുഭവം പങ്കുവെച്ച് എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ:സ്റ്റാലിന്‍ എന്ന പേര് കൊണ്ട് തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ പേര് തനിക്ക് നാമകരണം ചെയ്തത് കൊണ്ട് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നായിരുന്നു എം.കെ സ്റ്റാലിന്‍ പറഞ്ഞത്. ചെന്നൈയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1989 ലെ ഒരു സംഭവം ഓര്‍ത്തെടുത്തായിരുന്നു സ്റ്റാലിന്‍ അനുഭവം പങ്കുവെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘1989 ല്‍ റഷ്യന്‍ സന്ദര്‍ശനത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് അധികൃതര്‍ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ചു. സ്റ്റാലിന്‍ എന്ന് പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തന്നെ തുറിച്ചു നോക്കി. പിന്നീട് പാസ്‌പോര്‍ട്ട് പരിശോധനക്കിടെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.’ എന്നായിരുന്നു സ്റ്റാലിന്‍ പറഞ്ഞത്.

റഷ്യയില്‍ നിരവധി പേര്‍ സ്റ്റാലിനെ ഇഷ്ടപ്പെടുന്നില്ലായെന്നും പ്രസംഗത്തിനിടെ എം.കെ സ്റ്റാലിന്‍ പറഞ്ഞു.

സdറ്റാലിന്‍ എന്ന പേര് കാരണം ചെന്നൈ ചര്‍ച്ച് പാര്‍ക്ക് സ്‌ക്കൂളില്‍ പ്രവേശനം നിഷേധിച്ച അനുഭവവും സ്റ്റാലിന്‍ ചൂണ്ടികാട്ടി.
പേര് മാറ്റിയില്‍ സ്‌ക്കൂളില്‍ അഡ്മിഷന്‍ തരാമെന്നായിരുന്നു ഹെഡ്മാസ്റ്റര്‍ പറഞ്ഞതെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോസഫ് സ്റ്റാലിന് അന്ത്യം സംഭവിച്ച അടുത്ത ദിവസമാണ് സ്റ്റാലിന്‍ ജനിക്കുന്നത്. അദ്ദേഹത്തിന്റെ അനുശോചന യോഗത്തിലാണ് മകന്റെ പേര് സ്റ്റാലിന്‍ എന്ന് ഇടാമെന്ന് പിതാവ് എം. കരുണാനിധി പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more