ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാള്‍ എന്തുകൊണ്ടും മികച്ച നേതാവ് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി പ്രസിഡന്റുമായ എന്‍. ചന്ദ്രബാബു നായിഡു.
ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെ മുഖം ചന്ദ്രബാബു നായിഡു ആയിരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു നായിഡുവിന്റെ മറുപടി. “”ഈ സഖ്യത്തിന്റെ മുഖം ഒരിക്കലും ഞാന്‍ ആയിരിക്കില്ല. നിങ്ങള്‍ അത് മനസിലാക്കേണ്ടതാണ്. ഞാന്‍ ഒരു ഉന്നത സ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. മറിച്ച് കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ആളാണ്. എല്ലാവരേയും ഒന്നിച്ചുകൊണ്ടുവരാന്‍ മാത്രമായിരിക്കും എന്റെ ശ്രമം. കാര്യങ്ങള്‍ തീരുമാനിച്ച് ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും””- ചന്ദ്രബാബു നായിഡു പറഞ്ഞു.
ബി.ജെ.പി വിരുദ്ധ സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ നിരവധി നേതാക്കളുണ്ട്. നരേന്ദ്രമോദിജിയേക്കാള് എന്തുകൊണ്ടും മികച്ച നേതാവാണ് സ്റ്റാലിന്‍ജി. അത്തരത്തില്‍ നിരവധി പേരുണ്ട്. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷം കാര്യങ്ങള്‍ തീരുമാനിക്കും-ചന്ദ്രബാബു നായിഡു പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരായ മഹാസഖ്യത്തിന് പൂര്‍ണ പിന്തുണയുമായി ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
എന്‍. ചന്ദ്രബാബു നായിഡുവും എം.കെ. സ്റ്റാലിനുമായി കഴിഞ്ഞ ദിവസം കൂടികാഴ്ച നടത്തുകയും ചെയ്തിരുന്നു. കൂടികാഴ്ച്ചക്ക് ശേഷമാണ് സ്റ്റാലിന് മഹാസഖ്യത്തെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്. ബി.ജെ.പിക്ക് എതിരായ മഹാസഖ്യത്തിന് നേതൃത്വം കൊടുക്കാന്‍ നേതാവ് അല്ല നേതാക്കള്‍ ആണ് വേണ്ടതെന്ന് സ്റ്റാലിന് പറഞ്ഞു.
ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും സ്റ്റാലിന് പറഞ്ഞു. ദേശീയ വിരുദ്ധവും മതേതര വിരുദ്ധവുമായ ബി.ജെ.പി ഭരണത്തെ താഴെയിറക്കാന്‍ ചന്ദ്രബാബു നായിഡുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന് പറഞ്ഞിരുന്നു.
അതേസമയം, എച്ച്.ഡി ദേവഗദൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരടങ്ങുന്ന പ്രതിപക്ഷ സംഘവുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു.
ബെംഗളൂരുവിലെ പത്മനാഭനഗറിലുള്ള ദേവഗൗഡയുടെ വസതിയില്‍ നടന്ന അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, മതനിരപേക്ഷ മുന്നണിയുടെ രൂപീകരണമാണ് പ്രധാനമായും ചര്‍ച്ചയായിരുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രശ്നങ്ങളല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞ ദേവഗൗഡ, ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.
ബി.ജെ.പിക്കെതിരായ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചന്ദ്രബാബു നായിഡു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.