| Friday, 12th November 2021, 1:03 pm

മാനവികതയുടെ വെളിച്ചം; യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ചെന്നൈയിലെ കനത്ത മഴയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ പ്രതികരിച്ചത്.

രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ടി.പി ഛത്രം ഏരിയ സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്നയാളെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരി രക്ഷപ്പെടുത്തിയത്. ഇതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

രാജേശ്വരി യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  MK Stalin appreciate Police Officer Rejeswari

We use cookies to give you the best possible experience. Learn more