ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കിടയിലെ ജാതി, വംശീയ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള ഉപദേശകനായി റിട്ട. ജഡ്ജി കെ. ചന്ദ്രുവിനെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഏകാംഗ സമിതിയായിട്ടാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി കെ. ചന്ദ്രുവിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമിച്ചത്.
തിരുനെല്‍വേലിയില്‍ ദളിത് വിദ്യാര്‍ത്ഥിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിയമനം. അടിയന്തരമായി പരിഹരിക്കേണ്ട സുപ്രധാന വിഷയമായതിനാലാണ് സമിതി രൂപീകരിച്ചതെന്നും സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Tamil Nadu Chief Minister M K Stalin has ordered the constitution of a one-man committee, led by Justice K Chandru, to provide guidance to the government on addressing caste-related issues among students. Chandru will get opinions of academicians, students, parents, activists and… pic.twitter.com/epdD0DhZ3c
— Thinakaran Rajamani (@thinak_) August 12, 2023