ചെന്നൈ: കൊവിഡ് പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബത്തിന് 25 ലക്ഷം സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരണപ്പെട്ട 43 പേരുടെ കുടുംബത്തിനാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.
ഇതിന് പുറമെ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഇന്‍സെന്റീവ് ആണ് സര്‍ക്കാര്‍ നല്‍കുക. ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളില്‍ അധികമായി നല്‍കും.
ഇതിന് പുറമെ പി.ജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനി ഡോക്ടര്‍മാര്‍ക്കും 20,000 രൂപ വീതവും നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പൊതുജനങ്ങളോടും വ്യവസായങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
MK Stalin announces compensation for kin of doctors who died of COVID, incentives covid workers