തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിരോധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഡോക്ടര്‍മാരുടെ കുടുംബത്തിന് 25 ലക്ഷം സഹായം; മുന്നണി പോരാളികള്‍ക്ക് ഇന്‍സെറ്റീവും പ്രഖ്യാപിച്ച് സ്റ്റാലിന്‍
ചെന്നൈ: കൊവിഡ് പ്രതിരോധത്തിനിടെ ജീവന്‍ നഷ്ടമായ ഡോക്ടര്‍മാരുടെ കുടുംബത്തിന് 25 ലക്ഷം സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരണപ്പെട്ട 43 പേരുടെ കുടുംബത്തിനാണ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്.
ഇതിന് പുറമെ കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ഇന്‍സെന്റീവ് ആണ് സര്‍ക്കാര്‍ നല്‍കുക. ഡോക്ടര്‍മാര്‍ക്ക് 30,000 രൂപയും നഴ്‌സുമാര്‍ക്ക് 20,000 രൂപയും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 15,000 രൂപയും ഈ മൂന്ന് മാസങ്ങളില്‍ അധികമായി നല്‍കും.