എം.കെ സ്റ്റാലിന്റെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍; ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റയും സുരക്ഷ പിന്‍വലിക്കും
national news
എം.കെ സ്റ്റാലിന്റെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍; ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റയും സുരക്ഷ പിന്‍വലിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 8:52 pm

ന്യൂദല്‍ഹി:തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിനും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്റെയും വി.ഐ.പി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലം നടത്തിയ സുരക്ഷ വിലയിരുത്തലിന് ശേഷമാണ് ഈ നടപടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.കെ സ്റ്റാലിന് 2006 മുതല്‍ സെഡ് പ്ലസ് സുരക്ഷയും പനീര്‍ശെല്‍വത്തിന് കുറച്ചു വര്‍ഷങ്ങളായി വൈ പ്ലസ് സുരക്ഷയുമാണ് നല്‍കിയിരുന്നത്. ഇനി ഇരുനേതാക്കള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്‍കേണ്ടി വരും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ആര്‍.പി.എഫ് കമാന്‍ഡോകളാണ് ഇരുവര്‍ക്കും സുരക്ഷ നല്‍കിയിരുന്നത്. നരേന്ദ്രമോദിയുമായും അമിത്ഷായുമായും മറ്റ് ബി.ജെ.പി നേതാക്കളും മികച്ച ബന്ധം പുലര്‍ത്തുന്ന പനീര്‍ശെല്‍വത്തിന്റെ സുരക്ഷ പിന്‍വലിച്ചതിന് രാഷ്ട്രീയമായ അര്‍ത്ഥങ്ങളുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള എസ്.പി.ജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു.