'ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും മറുപടി പറയേണ്ടി വരും'; ജാമിയയിലെ പൊലീസ് അക്രമത്തിനെതിരെ സ്റ്റാലിന്‍
Citizenship Amendment Act
'ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും മറുപടി പറയേണ്ടി വരും'; ജാമിയയിലെ പൊലീസ് അക്രമത്തിനെതിരെ സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2019, 11:09 pm

ചെന്നൈ: ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് അക്രമത്തിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ചീന്തിയ ഓരോ തുള്ളി രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

‘ജാമിയ മില്ലിയയിലും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന ക്രൂരമായ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി. ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരും.’- അദ്ദേഹം പറഞ്ഞു.

അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. ജെ.എന്‍.യു, ജാമിയ വിദ്യാര്‍ഥികളാണ് ഇന്നു രാത്രി മുഴുവന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആയിരക്കണക്കിനു പേരാണ് ഇപ്പോള്‍ പ്രതിഷേധത്തിനായി പൊലീസ് ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞിട്ടുണ്ട്. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജാമിയ സര്‍വകലാശാലയില്‍ പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.