ഒളിക്യാമറ വിവാദം: മൊഴി നൽകാൻ ഹാജരാകാതിരുന്ന എം.കെ. രാഘവന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്
Kerala News
ഒളിക്യാമറ വിവാദം: മൊഴി നൽകാൻ ഹാജരാകാതിരുന്ന എം.കെ. രാഘവന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 5:42 pm

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവന് പൊലീസ് വീണ്ടും നോട്ടീസ് അയച്ചു. പരാതിയിൽ മൊഴി നൽകാനായി രാഘവൻ ഹാജരാകാതെ ഇരുന്നതിനാലാണ് വീണ്ടും നോട്ടീസ് അയക്കാൻ പൊലീസ് തീരുമാനിക്കുന്നത് . ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതി അനുസരിച്ച് മൊഴി നൽകാനായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

Also Read റേഡിയോ കാലത്തിന്റെ ഓര്‍മ്മ പുതുക്കി ലൗ എഫ്.എം ചിത്രീകരണം പൂര്‍ത്തിയായി ; അപ്പാനി ശരത്തും ടിറ്റോ വില്‍സണും നായകരാവുന്നു

ഹിന്ദി വാർത്ത ചാനലായ “ടി.വി. 9” പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാഘവൻ തന്റെ പരാതി സമർപ്പിച്ചത്. സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നും ആരോപിച്ചുകൊണ്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ എം.കെ. രാഘവനെതിരെ ബി.ജെ.പിക്കും പരാതി നൽകിയിട്ടുണ്ട്.

Also Read ലാലു പ്രസാദ് യാദവിന്‌ ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് മകൻ തേജസ്വി യാദവ്

ദൃശ്യങ്ങൾ ആധികാരികം ആണോ വ്യാജമാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണ ടീക്കാറാം മീണ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. മീണയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുറത്തുവിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാൻ ചാനലിനോട് ആവശ്യപ്പെടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.