Kerala News
കൊവിഡ് മാനദണ്ഡം ലംഘിച്ചും സമരം ചെയ്യും: എം.കെ മുനീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 22, 05:44 am
Monday, 22nd June 2020, 11:14 am

തിരുവനന്തപുരം: പ്രവാസികളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കൊവിഡ് മാനദണ്ഡം ലംഘിച്ചും സമരം ചെയ്യേണ്ടിവരുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് പോലും സര്‍ക്കാര്‍ അയച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി വിഷയത്തില്‍ സമരം ശക്തമാക്കാനാണ് ലീഗ് തീരുമാനം. ഇതിന്റെ ഭാഗമായി ലീഗ് എം.എല്‍.എമാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തുകയാണ്

കൂടാതെ വാര്‍ഡ് തലങ്ങളില്‍ പ്രവാസി കുടുംബങ്ങള്‍ അണിനിരക്കുന്ന നില്‍പ് സമരവുമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ