കോഴിക്കോട്: തനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ. മുനീര്‍.
വി.എസ് അച്യുതാനന്ദന്റെ മേല്‍പോലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും കേന്ദ്രകമ്മറ്റിയും എല്ലാം പിണറായി വിജയനാണെന്നും മുനീര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
സര്‍വ്വേകളെ ഒരിക്കലും ആശ്രയിക്കാന്‍ പറ്റില്ലെന്നും ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നതെന്നും മുനീര്‍ പറഞ്ഞു.
കോഴിക്കോട് സൗത്തില്‍ ഞാന്‍ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോര്‍ട്ടെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സര്‍വ്വേ റിപ്പോര്‍ട്ടും അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീര്‍ ചോദിച്ചു.
‘വേറെ നേതാക്കളെ ആരെയും വളരാന്‍ സമ്മതിച്ചിട്ടില്ല. അദ്ദേഹം ഏക ഛത്രാധിപതിയാണ്. അദ്ദേഹത്തിന് ഘടക കക്ഷികള്‍ ഒരു പ്രശ്നമല്ല. രണ്ടാമതൊരു നേതാവുണ്ടാകരുത്. എനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്തൊരു മുഖ്യമന്ത്രി ആദ്യമായാണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പോലും പാര്‍ട്ടി കടിഞ്ഞാണിട്ടിരുന്നു’.
മുഖ്യമന്ത്രിയാണല്ലോ എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നതെന്ന ചോദ്യത്തിന് വേറെ ആരെയും അദ്ദേഹം വളരാന്‍ അനുവദിക്കാത്തതുകൊണ്ടാണെന്ന് മുനീര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights:MK Muneer against pPinarayi Vijayan