തിരുവനന്തപുരം: ഉക്രൈന്റെ യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഒരു സ്വപ്നമാണെന്ന് റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ. ഭദ്രകുമാര്‍. ഒരുപാട് നടപടിക്രമങ്ങളുള്ള വിഷയമാണ് യു.എന്‍ അംഗത്വം.
ഇതിനായി സങ്കീര്‍ണതകള്‍ ഏറെയുണ്ടെന്നും ഭദ്രകുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു ഭദ്രകുമാറിന്റെ പ്രതികരണം.
‘തുര്‍ക്കി അപേക്ഷിച്ചിട്ട് 35 വര്‍ഷമായി. ഹംഗറി പോലുള്ള റഷ്യക്ക് സ്വാധീനമുള്ള രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലുണ്ട്. സെലന്‍സ്‌കി നാടകം കളിക്കുകയാണ്. അയാളൊരു ഡ്രഗ് അഡിക്റ്റ് ആണ്. പറയാന്‍ കൊള്ളാത്ത പല സ്വഭാവങ്ങളും അയാള്‍ക്കുണ്ട്.
എല്ലാ കാര്യങ്ങളേയും ഡ്രാമറ്റൈസ് ചെയ്യുന്ന, ഒരു കൊമേഡിയനായ ടെലിവിഷന്‍ ആങ്കര്‍ മാത്രമാണ് അയാള്‍. യാതൊരു രാഷ്ട്രീയ പാര്യമ്പര്യവും ഇല്ലാത്ത ആളാണ്.’ ഭദ്രകുമാര്‍ പറഞ്ഞു.
യൂറോപ്പില്‍നിന്ന് ഒരു ആയുധവും വരാന്‍ പോകുന്നില്ല. വരികയാണെങ്കില്‍ റഷ്യ സമ്മതിക്കില്ല. ഒരു മാപ്പ് നോക്കിയാല്‍ അവിടുത്തെ ജിയോഗ്രഫി മനസിലാക്കാന്‍ കഴിയുമെന്നും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ കാര്യങ്ങള്‍ വിലയിരുത്തുക സാധ്യമല്ലെന്നും ഭദ്രകുമാര്‍ പറഞ്ഞു.