തൃശ്ശൂര്‍: കേരളവര്‍മ്മ കോളെജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത് സാഹിത്യ മോഷണം നടത്തിയെന്ന വിവാദം പുതിയ വഴിത്തിരിവിലേക്ക്. സാമൂഹിക പ്രഭാഷകന് എം.ജെ ശ്രീചിത്രനാണ് കവിത എഴുതി ദീപയ്ക്ക് നല്കിയെന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന് എസ് കലേഷ് കഴിഞ്ഞ ദിവസമായിരുന്നു വെളിപ്പെടുത്തിയിരുന്നത്.2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് കലേഷ് പറയുന്നത്.
2011 മാര്‍ച്ച് നാലിന് തന്റെ കവിത ബ്ലോഗിലും മാധ്യമത്തിലും പ്രസിദ്ധീകരിച്ചാണെന്നും അതിനുള്ള തെളിവുകളും കലേഷ് കാണിച്ചിരുന്നു. “മറ്റൊരു വ്യക്തിയുടെ പേരില്‍ വരികള്‍ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകര്‍പ്പ് ചില സുഹൃത്തുക്കള്‍ അയച്ചു തന്നു. A.K.P.C.T.Aയുടെ ജേര്‍ണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാന്‍” എന്നാണ് കലേഷ് ഇതിനെ കുറിച്ച് പറഞ്ഞത്.
ഇതോടെ രണ്ട് കവിതകളുടെയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ദീപ നിഷാന്ത് വിഷയത്തില്‍ പ്രതികരിക്കണമെന്നും ദീപാ നിഷാന്ത് കവിത കോപ്പി അടിച്ചതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
ഇതിനെ തുടര്‍ന്ന് ദീപാ മറുപടിയുമായി എത്തിയിരുന്നു.തന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ തന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും തനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്‍ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ലെന്നുമായിരുന്നു ദീപയുടെ പ്രതികരണം.
Also Read എസ്.പി യതീഷ് ചന്ദ്രയെ അപമാനിച്ച യുവമോര്‍ച്ചാ സംസ്ഥാന നേതാവ് അറസ്റ്റില്‍
ഇതിന് പിന്നാലെയാണ് ദീപാ നിശാന്തിന് കവിത നല്‍കിയത് ശ്രീ ചിത്രനാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. കലേഷിന്റെ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ സാംസ്‌ക്കാരിക പ്രഭാഷനായ എം ജെ ശ്രീചിത്രന്‍ ആണെന്നും താന്‍ എഴുതിയ കവിത ദീപാ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞ് ശ്രീചിത്രന്‍ ദീപയ്ക്ക് നല്‍കുകയായിരുന്നെന്നുമായിരുന്നു വാര്‍ത്ത ഈക്കാര്യം ദീപ നിഷേധിച്ചില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ കുറിച്ച് ശ്രീചിത്രന്‍ പ്രതികരിച്ചത് ഇങ്ങിനെയാണ് .
ദീപാ നിഷാന്ത് മാഗസിന് നല്‍കിയ കവിത താങ്കള്‍ നല്‍കിയതാണെന്ന ഒരു മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് താന്‍ പ്രത്യേകിച്ച് ഒന്നും പ്രതികരിക്കാനില്ല ഇപ്പോള്‍. ഇപ്പോഴത്തെ നമ്മുടെ അവസ്ഥയറിയാലോ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എല്ലാം. ഞാന്‍ ആര്‍ക്ക് കവിത എഴുതി നല്‍കിയെന്നാണ് പറയുന്നത് എന്ന് പോലും എനിക്ക് അറിയില്ല. കലേഷിന്റെതാണ് കവിത എന്നാണ് പറയുന്നത്. കലേഷിന്റെ കവിത ദീപ നിഷാന്തിന്റെ പേരില്‍ വന്നു. ഇതാണല്ലോ രണ്ട് ദിവസമായുള്ള ചര്‍ച്ച. അതില്‍ ഞാന്‍ എങ്ങിനെയാണ് വരുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല. കലേഷിന്റെ കവിത കലേഷിന്റെതായി എഴുതി നല്‍കിയതാണോ അല്ലെങ്കില്‍ കലേഷിന്റെ കവിത ഞാന്‍ എന്റേതാണെന്ന് പറഞ്ഞ് എഴുതി നല്‍കിയതാണോ ? അങ്ങിനെയാണെങ്കില്‍ ആ പറഞ്ഞ കവിത ഈ പറഞ്ഞ ദീപയുടെ കൈയ്യില്‍ എങ്ങിനെ വന്നു. അല്ലെങ്കില്‍ അതില്‍ എന്റെ പേര് വെട്ടി ദീപയുടെ പേര് എഴുതി ചേര്‍ത്തു അങ്ങിനെയാണോ…? എന്നായിരുന്നു ശ്രീചിത്രന്റെ പ്രതികരണം.
തുടര്‍ന്ന് താങ്കള്‍ എഴുതിയ കവിതയാണെന്നും ദീപയുടെ പേര് വെച്ച് കൊടുത്തോളു എന്ന് പറഞ്ഞ് ദീപയ്ക്ക് കൊടുത്തെന്നും അത് ദീപ പ്രസിദീകരിക്കാനായി നല്‍കിയെന്നുമാണ് പറയുന്നത്. അതായത് കലേഷിന്റെ കവിത താങ്കള്‍ പകര്‍ത്തി എഴുതി താങ്കളുടെതാണെന്ന് പറഞ്ഞ് ദീപക്ക് നല്‍കിയെന്നാണ് ആരോപണം എന്ന് വിശദീകരിച്ചപ്പോള്‍
Also Read പത്തനംതിട്ടയില്‍ ബി.ജെ.പിക്ക് ആകെ ലഭിച്ചത് 19 വോട്ട് ; പന്തളത്ത് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് എസ്.ഡി.പി.ഐ
“നന്നായിട്ടുണ്ട് നല്ല രസമുണ്ട് സംഭവം എന്നായിരുന്നു ആദ്യപ്രതികരണം തനിക്ക് കവിതയുമായിട്ടുള്ള ബന്ധം ഇത്തരത്തില്‍ ഒന്നുമില്ല. പണ്ട് കവിത എഴുതുമായിരുന്നു. കുറെ കാലമായിട്ട് കവിത എഴുതിയിട്ടുമില്ല. I Dont Know എന്ത് വേണമെങ്കിലും പറയാം. സുനില്‍ മാഷ് ഏതോ ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. നമുക്ക് പോകാന്‍ രണ്ട് വഴികളുണ്ട്. അതായത് വഴിയിലൊക്കെ ചളിയുണ്ടെങ്കില്‍ ഒന്നെങ്കില്‍ നമുക്ക് മുണ്ടൊക്കെ പൊക്കിപിടിച്ച് ചളി പറ്റാതെ നടക്കാന്‍ നോക്കാം അല്ലെങ്കില്‍ ചളി ബാക്കിയുള്ളവര്‍ക്ക് പറ്റാതെ ചളിയൊക്കെ കോരി കളഞ്ഞ് പോകാം അപ്പോള്‍ നമ്മുടെ മേത്ത് ചളി പറ്റും കഴിഞ്ഞ ഒന്ന് ഒന്നരമാസമായി ഇതാണ് ഞങ്ങള്‍ നടത്തുന്നത്. ഈ വഴികളിലെ ചളി കോരി കളയാം എന്നാണ് നോക്കുന്നത് അപ്പോള്‍ ഇത് പോലെ ചളിപറ്റും. ഇതില്‍ പ്രത്യേകിച്ച് ഞാന്‍ ഒന്നും പ്രതികരിക്കുന്നില്ല. പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല. അത് നടക്കട്ടെ അല്ലാതെ എന്താണ് പറയുക” എന്നുമായിരുന്നു ശ്രീചിത്രന്‍ പറഞ്ഞത്.
DoolNews Video