| Monday, 15th October 2018, 8:08 pm

ലൈംഗീകാരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക്കെതിരെ മാനനഷ്ടകേസ് കൊടുത്ത് എം.ജെ അക്ബര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയാരമണിക്കെതിരെ കേന്ദ്ര സഹമന്ത്രി എം.ജെ അക്ബര്‍ മാനനഷ്ടകേസ് നല്‍കി. വ്യാജ ആരോപണം ഉന്നയിച്ച പ്രിയ മാപ്പ് പറയണമെന്നും വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് വിചാരണ നേരിടണമെന്നുമാണ് പരാതിയിലെ ആവശ്യം.

തനിക്കെതിരായി ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ ഇന്നലെ അക്ബര്‍ നിഷേധിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് എം.ജെ അക്ബര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി പേര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഒക്ടോബര്‍ 12 ന് മാധ്യമ പ്രവര്‍ത്തക പ്രയാരമണിയാണ് റ്റിയൂറ്ററിലൂടെ ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് 12 മാധ്യമ പ്രവര്‍ത്തകര്‍ കൂടി രംഗത്ത് വരുകയായിരുന്നു.


എം.ജെ. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് നടത്തിയ ലൈംഗികാതിക്രമ ആരോപണവുമായാണ് മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയത്. ദേശീയ മാധ്യമത്തില്‍ 3 വര്‍ഷം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകയാണ്, 1997ല്‍ ആറുമാസക്കാലം തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

അക്ബറിന്റെ കണ്ണില്‍പ്പെട്ടാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു രക്ഷയില്ലാതിരുന്ന കാലമായിരുന്നു അതെന്നും അവര്‍ പറഞ്ഞു. കാബിനില്‍വച്ച് അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചെന്നും ശാരീരികമായി പീഡിപ്പിച്ചെന്നുമാണ് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്.

എന്നാല്‍ അക്ബറിനെതിരായ ആരോപണങ്ങളില്‍ ഇറച്ചു നില്‍ക്കുന്നതായി അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത് ഒരു വലിയ പോരാട്ടത്തിന്റെ തുടക്കമാണെന്നും നിയമ മടപടി സ്വീകരിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇവര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more