ന്യൂദല്‍ഹി: ലൈംഗികാരോപണ പരാതികളില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചു. തനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ സ്വന്തം നിലയില്‍ കോടതിയില്‍ നേരിടുമെന്നും രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി മോദിയ്ക്കും വിദേശകാര്യ സഹമന്ത്രി സുഷമാ സ്വരാജിനും നന്ദി അറിയിക്കുന്നുവെന്നും അക്ബര്‍ പ്രസ്താവനയില്‍ പറയുന്നു.
എം.ജെ അകബറിനെതിരെ ലൈംഗികപീഡന പരാതി ഉന്നയിച്ച് കൊണ്ട് 17 വനിതാമാധ്യമ പ്രവര്‍ത്തകര്‍ കൂടി ഇന്നലെ രംഗത്തെത്തിയിരുന്നു.
അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് പട്യാല ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് രാജി. മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചിരുന്നത്. പ്രിയാ രമണി മാത്രമാണ് അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസിലെ എതിര്‍കക്ഷി. പിന്നീട് വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകള്‍ മീ ടൂ കാമ്പയിനിലൂടെ എം.ജെ.അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു.
#MJAkbar resigns from his post of Minister of State External Affairs MEA. pic.twitter.com/dxf4EtFl5P
— ANI (@ANI) October 17, 2018