ന്യൂദല്‍ഹി: രാഹൂല്‍ഗാന്ധിയുടെ പ്രശസ്തമായ “കാവല്‍ക്കാരന്‍ കള്ളനാണ്” എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച മേം ഭീ ചൗക്കീദാര്‍ ക്യാമ്പയിനില്‍ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറും പങ്കാളിയായിരുന്നു. ട്വിറ്ററില്‍ തന്റെ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കുകയായിരുന്നു അക്ബര്‍. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി രേണുക ഷഹാന്‍ അടക്കം നിരവധി ആക്റ്റിവിസ്റ്റുകള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരുന്നു.
രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ അക്ബര്‍ ചൗകിദാര്‍ പ്രയോഗം പിന്‍വലിക്കുകയും ചെയ്തു.
അക്ബറിന്റെ ട്വീറ്റിന് മറുപടിയായി രേണുക കുറിച്ചത് “നിങ്ങളും ഒരു കാവല്‍ക്കാരനായിരുന്നെങ്കില്‍ ഒരു സ്ത്രീ പോലും ഇവിടെ സുരക്ഷിതരായിരിക്കില്ല ” എന്നായിരുന്നു. ഒപ്പം രേണുക ട്വീറ്റ് അവസാനിപ്പിച്ചത് ലിമിറ്റ് ഓഫ് ഷെയിംലെസ്‌നെസ് എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു.
ഇതിനു പിന്നാലെ അക്ബര്‍ ട്വിറ്ററില്‍ തന്റെ പേരിനൊപ്പമുള്ള ചൗകിദാര്‍ പിന്‍വലിച്ചു. എന്നാല്‍ രേണുകയുടെ പോസ്റ്റാണോ അക്ബറിനെ പേരിനൊപ്പമുള്ള ചൗകിദാര്‍ പിന്‍വലിക്കാന്‍ പ്രരിപ്പിച്ചതെന്ന് വ്യക്തമല്ല.
എന്നാല്‍ തിങ്കളാഴ്ച്ച അക്ബര്‍ വീണ്ടും പേരിന്റെ കൂടെ ചൗകിദാര്‍ ചേര്‍ക്കുകയായിരുന്നു.
എം.ജെ അക്ബര്‍ എഡിറ്ററായിരുന്ന മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മൂന്നിലധികം അദ്ദേഹത്തിനെതിരെ ലൈഗികാരോപണങ്ങണങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി മീ ടൂ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന പശ്ചാത്തലത്തില്‍ എം.ജെ അക്ബറിനോട് കേന്ദ്രസര്‍ക്കാര്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ആദ്യം അദ്ദേഹത്തിനെതിരെ ലൈഗികാരോപണം ആരോപിച്ച മാധ്യമ പ്രവര്‍ത്തക പ്രിയരമണിക്കെതിരെ അക്ബര്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുകയുണ്ടായി. പ്രിയരമണിക്ക് ജാമ്യം അനുവദിച്ചെങ്കിലും കേസ് ഇപ്പോഴും ദല്‍ഹി കോടതിയില്‍ നടക്കുകയാണ്.