ഐസോള്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ റിപ്പബ്ലിക് ദിന പ്രസംഗം നടത്തിയത് ഏറെക്കുറെ കാലിയായ സദസ്സിനു മുമ്പില്‍. പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായായായിരുന്നു പൊതുജനങ്ങള്‍ പരിപാടിയില്‍ നിന്നു വിട്ടുനിന്നത്.
പ്രസംഗം കേള്‍ക്കാന്‍ പൊതുജനങ്ങള്‍ ആരും തന്നെയുണ്ടായില്ല. പൊലീസും മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.
Also read:ആരാണ് കരിമണല്‍ വ്യവസായി കര്‍ത്ത? ഈ റെയ്ഡിന്റെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
സംസ്ഥാനത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ ശക്തമായ ശ്രമങ്ങളുണ്ടാകുമെന്ന് ചടങ്ങില്‍ കുമ്മനം പറഞ്ഞു. അതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരാവകശ സംഘടനകളുടെയും വിദ്യാര്‍ത്ഥി സംഘടനകളുടെയും സംയുക്ത സംഘമായ എന്‍.ജി.ഒ കോഡിനേഷന്‍ കമ്മിറ്റിയാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
പരമ്പരാഗതിമായി മുപ്പതോളം സായുധ സൈനിക വിഭാഗം റിപ്പബ്ലിക് ദിന പരേഡിയില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ അത് ആറായി ചുരുങ്ങി.
മറ്റ് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സുകളും റിപ്പബ്ലിക് ദിന പരിപാടികളില്‍ നിന്ന് പൊതുജനം വിട്ടു നിന്നു. ചിലയിടങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധക്കാര്‍ വേദിക്കു സമീപം നിലയുറപ്പിച്ചിരുന്നു. അതേസമയം പരിപാടി സമാധാനപരമായിരുന്നു.