| Monday, 1st June 2020, 10:34 pm

നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു; വരന്‍ കോട്ടയം സ്വദേശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാള സിനിമാ നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. ബിസിനസ്‌കാരനായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കോട്ടയം സ്വദേശിയാണ് അശ്വിന്‍ ഫിലിപ്പ്. ഞായറാഴ്ച അശ്വിന്റെ വീട്ടില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷമാവും വിവാഹം.

ടെലിവിഷന്‍ സീരിയയലിലൂടെ അഭിനയ രംഗത്തെത്തിയ മിയയുടെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാജൂണ്‍ കര്യാലിന്റെ ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായികയായെത്തുന്നത്.

പൃഥിരാജിനൊപ്പം അഭിനയിച്ച മെമ്മറീസ്, പാവാട, അനാര്‍ക്കലി, ബ്രദേര്‍സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ അരങ്ങേറ്റം കുറിച്ച അമരകാവ്യം എന്ന ചിത്രവും വന്‍ വിജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more